Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സിദ്ധരാമയ്യയെ കുടുക്കാൻ വീഡിയോ നിർമിച്ചത് കുമാരസ്വാമിയോ? ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി

ഏറ്റവും പുതിയത്

സിദ്ധരാമയ്യയെ കുടുക്കാൻ വീഡിയോ നിർമിച്ചത് കുമാരസ്വാമിയോ? ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി

Rakhi Bigtv Rakhi Bigtv
November 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിദ്ധരാമയ്യയെ കുടുക്കാൻ വീഡിയോ നിർമിച്ചത് കുമാരസ്വാമിയോ? ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി

സിദ്ധരാമയ്യയെ കണ്ടിട്ടുപോലുമില്ലെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മലയാളി യുവതി

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് വീഡിയോ നിർമിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കൈമാറിയത് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി. ബെംഗളൂരു പൊലീസ് കമ്മീഷണർ സീമാന്ത് കുമാർ സിങ്ങാണ് കർണാടക രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുന്ന വെളിപ്പെടുത്തൽ നടത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു യുവതി സിദ്ധരാമയ്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നത്.
2011ൽ തനിക്കു പ്രായപൂർത്തിയാകുന്നതിനു മുൻപാണ് സിദ്ധരാമയ്യയുമായി ബന്ധം എന്നും ആരോപിച്ചിരുന്നു. എന്നാൽ താൻ ഒരിക്കലും സിദ്ധരാമയ്യയെ കണ്ടിട്ടുപോലുമില്ലെന്നും ചിലർ പറഞ്ഞത് അനുസരിച്ച് വീഡിയോയിൽ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പുതിയ മൊഴി. ബെംഗളൂരു കമ്മീഷണർ രാഷ്ട്രീയം കളിക്കുകയാണെന്നും സത്യാവസ്ഥ വൈകാതെ പുറത്തുവരുമെന്നുമാണ് കുമാരസ്വാമിയുടെ പ്രതികരണം.

കേസിൽ അറസ്റ്റിലായ റിതേഷ് പാണ്ഡെയുടെ മൊഴി എന്ന പേരിലാണ് ബെംഗളൂരു പൊലീസ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീട്ടിലുണ്ടായിരുന്ന പ്രജ്വൽ പ്രസാദിൻറെ നിർദേശം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് മൊഴി. കഴിഞ്ഞയാഴ്ചയാണ് റിതേഷ് പാണ്ഡെയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിൽ എത്തിച്ചത്. വിനോദ് ശർമയ്ക്കൊപ്പം റിതേഷ് പാണ്ഡെ നിർദേശിച്ചത് അനുസരിച്ച് കരോൾ ബാഗിലെ മൊബൈൽ കടയിൽ നിന്ന് ഫോൺ വാങ്ങി. ഫോണുമായി പാണ്ഡെയും വിനോദും കുശക് റോഡിലെ കുമാരസ്വാമിയുടെ വസതിയിലെത്തി. അവിടെവച്ച് പ്രജ്വൽ പ്രസാദിന് ഫോൺ കൈമാറി. പ്രജ്വൽ ആ സമയത്ത് കേന്ദ്രമന്ത്രിയുടെ വസതിക്കുള്ളിലായിരുന്നു.

ഈ മൂന്നുപേരും കേന്ദ്രമന്ത്രിയുടെ സോഷ്യൽ മിഡിയ ടീമിൽ പ്രവർത്തിക്കുന്നവരാണ്. പ്രജ്വൽ പ്രസാദും വിനോദ് ശർമയും ഒളിവിലാണെന്നാണ് ബെംഗളൂർ പൊലീസ് പറയുന്നത്. നോട്ടീസ് അയച്ചെങ്കിലും ഇരുവരും മറുപടി അയച്ചിട്ടില്ല. രണ്ടുപേരും മുൻകൂർ ജാമ്യത്തിന് അപേക്ഷയും നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോൺ ഉപയോഗിച്ചതിൻറെ തെളിവുകളും മൂന്നുപേർക്കെതിരേയും കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രജ്വൽ പ്രസാദും റിതേഷ് പാണ്ഡെയുമായി നടന്ന പണമിടപാടുകളുടെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് മൊബൈൽ ഷോപ്പിൽ നിന്നാണ് പ്രതികൾ ഫോൺ വാങ്ങിയത്. കുമാരസ്വാമിയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ ബെംഗളൂരു പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. കുമാരസ്വാമിയെ കേസുമായി ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചോ എന്ന കാര്യത്തിലും പൊലീസ് കൂടുതലൊന്നും പറയുന്നില്ല.

കുമാരസ്വാമിയുടെ ഓഫീസിലെ പ്രജ്വൽ പ്രസാദ് ആണ് എല്ലാത്തിനും ചുക്കാൻ പിടിച്ചത് എന്ന് വരെ തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പൊലീസിൻറെ കയ്യിലുള്ളത്. പ്രജ്വൽ സുരേഷ് പിടിയിലായാൽ മാത്രമേ കേസിലെ കുമാരസ്വാമിയുടെ ബന്ധം പുറത്തുവരികയുള്ളൂ.

കേസിൽ കുമാരസ്വാമിയുടെ ഓഫീസിനുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പ്രതികരിച്ചു. പൊലീസിന് സാങ്കേതികമായ തെളിവുകളെല്ലാം ലഭിച്ചുകഴിഞ്ഞു. സാഹചര്യത്തെളിവുകളല്ല, കൃത്യമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഒരു കേന്ദ്രമന്ത്രി തന്നെയാണ് വൃത്തികെട്ട പ്രവൃത്തിക്ക് നേതൃത്വം നൽകിയത് എന്നാണ് മനസ്സിലാകുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ട്രെയ്ലർ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതെയുള്ളുവെന്നും പ്രിയങ്ക് ഖർഗെ പറഞ്ഞു.
സിദ്ധരാമയ്യ ഇന്ന് രാഹുൽ ഗാന്ധിയെ കാണാനായി ഡൽഹിയിലുണ്ട്. കമ്മീഷണർ സ്വന്തം ജോലി സംരക്ഷിക്കാൻ നിർബന്ധിതനായി പറയുന്ന വാക്കുകളാണെന്നും സംഭവത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും കുമാരസ്വാമി പറഞ്ഞു. സ്ടിങ് ഓപ്പറേഷനു പിന്നിൽ ആരാണെന്നു വൈകാതെ വ്യക്തമാകും. ആർക്കാണ് ഇതു തിരിച്ചടിക്കുകയെന്നു കണ്ടറിയാം എന്നുമാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ. ട്രെയ്ലർ മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്ന പ്രിയങ്ക് ഖർഗെയുടെ പ്രതികരണത്തിനും കുമാരസ്വാമി മറുപടി നൽകി. അവരുടെ ആദ്യത്തെ സിനിമയാണ് ഇതെന്നും താൻ നിരവധി സിനിമകൾ നിർമിച്ചയാളാണെന്നുമാണ് മറുപടി.

ഒക്ടോബർ ആദ്യമാണ് യുട്യൂബിൽ രണ്ടു വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്. സിദ്ധരാമയ്യയുമായുള്ള ബന്ധം കേരളത്തിൽ നിന്നുള്ള യുവതി വെളിപ്പെടുത്തുന്നതായിരുന്നു വീഡിയോയിൽ. ഒക്ടോബർ ആറിന് സിദ്ധരാമയ്യ പൊലീസിൽ പരാതി നൽകി. സിദ്ധരാമയ്യയെ അപമാനിക്കാനായി വീഡിയോ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പവർ ടിവി എംഡി രാകേഷ് ഷെട്ടി, കോൺഗ്രസ് പുറത്താക്കിയ വനിതാ നേതാവ് കൃപ ആൽവ തുടങ്ങിയവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു.
കർണാടക രാഷ്ട്രീയത്തിലെങ്ങും സ്റ്റിങ് വീഡിയോകളുടെ കാലമാണ്. കേരളത്തിലേയും കർണാടകയിലേയും മുഖ്യമന്ത്രിമാരെ കാണാൻ ഒരു വ്യവസായി മെറ്റാ ഗ്ലാസ് ധരിച്ചെത്തിയെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. ഇതേ വ്യവസായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസിനേയും കണ്ടു. പക്ഷേ, ആന്ധ്രയിലും മഹാരാഷ്ട്രയിലും പോയപ്പോൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ല എന്നുമായിരുന്നു വെളിപ്പെടുത്തൽ.

സ്വന്തം ഓഫീസിൽ വന്ന് ബിസിനസ് കാര്യങ്ങൾ ആദ്യം പറഞ്ഞശേഷം രാഷ്ട്രീയത്തിലേക്കു തിരിയുകയായിരുന്നു. രാഷ്ട്രീയം പറഞ്ഞു തുടങ്ങിയതോടെ ശ്രദ്ധിച്ചപ്പോൾ മെറ്റാ ഗ്ളാസ് ആണ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമായി. മുഖ്യമന്ത്രിയുമായുള്ള സംഭാഷണം പകർത്താനാണ് മെറ്റാ ഗ്ളാസ് ധരിച്ചത്. വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയിച്ച് അത് റെക്കോഡ് ചെയ്ത് ബ്ളാക്മെയിൽ ചെയ്യുകയാവും ലക്ഷ്യമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
സംശയം തോന്നിയതോടെ വ്യവസായിയുടെ മുൻകാല നടപടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. ആ പരിശോധനയിലാണ് കേരളം, ആന്ധപ്രദേശ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരേയും ആ വ്യവസായി സന്ദർശിച്ചു എന്നു വ്യക്തമായത്. കേരളം, കർണാടക മുഖ്യമന്ത്രിമാരെ സന്ദർശിച്ചപ്പോൾ മെറ്റാ ഗ്ളാസ് വച്ചതിന് ഒരു ലക്ഷ്യമേയുള്ളൂ-കോൺഗ്രസ് മുഖ്യമന്ത്രിമാരെ കുഴപ്പത്തിലാക്കുക. സർക്കാരുകളെ അട്ടിമറിക്കാൻ ആണ് ശ്രമിച്ചതെന്നായിരുന്നു ഡി കെ ശിവകുമാർ വെളിപ്പെടുത്തിയത്.

Tags:

#Bengaluru Police #DK Shivakumar #HD Kumaraswamy #Karnataka Politics #Prajwal Prasad #Priyank Kharge #Ritesh Pandey #Siddaramaiah #Siddaramaiah Sting Video
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap