മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഇന്റലിജൻസ് മേധാവി ദിനേന്ദ്ര കശ്യപ് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാ വേളകളിലും കൂടുതൽ പോലീസുകാരെ വിന്യസിക്കാനാണ് നിർദേശം.പ്രതിപക്ഷ പ്രതിഷേധങ്ങളും കരിങ്കൊടി ഉയർത്തലും ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാനുള്ള നീക്കം. പരിപാടികളിൽ അനിയന്ത്രിതമായ ജനക്കൂട്ടമുണ്ടാകുന്നതും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ സമീപിക്കുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.യൂണിഫോമിലും മഫ്തിയിലും കൂടുതൽ പോലീസുകാരെ നിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷ വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം;ജില്ലാ പൊലീസ് മേധാവിമാർക്ക് ഇൻറലിജൻസ് മേധാവിയുടെ കത്ത്
