കേരള സർവകലാശാലയിലെ നിയമ വിദ്യാർഥികളും എസ്.എഫ്.ഐയും നടത്തുന്ന അനിശ്ചിതകാല സമരം ഇന്നും തുടരും. എൽഎൽബി പരീക്ഷയിൽ ഇരട്ട മൂല്യനിർണയം ഏർപ്പെടുത്തണമെന്നതും പരീക്ഷ നടത്തിപ്പിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ സമരം.മൂല്യനിർണയ പ്രതിസന്ധി, യൂണിയൻ ഉദ്ഘാടനത്തിലെ കാലതാമസം തുടങ്ങിയ വിവിധ വിഷയങ്ങളും ഉന്നയിച്ചാണ് എസ്.എഫ്.ഐ സമരം നടത്തുന്നത്. ഇന്നലെ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
