കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന അർജുൻ ആയങ്കിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുടെ ശബ്ദസാമ്പിളുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും.ഇന്നലെ അർജുൻ ആയങ്കിയുമായി കുട്ടമ്പുഴ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്ന കടവന്ത്രയിലെ ആർ.കെ. അപ്പാർട്ട്മെന്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
