തൃശൂർ പുതുക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കാഞ്ഞൂർ പൊരന്തരപ്പിള്ളി സ്വദേശി റോയ്സന്റെ ഭാര്യ സിന്ധു ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടെയാണ് സിന്ധു ബസിനടിയിൽപ്പെട്ട് മരിച്ചത്.ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് തലകറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
