ഇടുക്കി ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പൊലീസിൻ്റെ പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്നു പതിമൂന്നുവയസ്സുകാരിയെ പ്രതി സമീപത്തെ ഏലക്കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.വീടിന് സമീപത്ത് നിന്ന കുട്ടിയെ കാണാതായതോടെ വീടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് പ്രതിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി രാത്രി ഏഴരയോടെ വീട്ടിൽ തിരിച്ചെത്തി പീഡനവിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു.തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിമുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
എട്ട് മാസം മുൻപാണ് റിമു ഉടുമ്പൻചോലയിലെ ഏലതോട്ടത്തിൽജോലിക്കെത്തിയത്.നാലു മാസങ്ങൾക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ സമീപത്തുള്ള ഒരു ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഇതുമായി റിമുവിന് ബന്ധമുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്
