സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുന്നവർക്കും ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നുമുതൽ ജൂലൈ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും നേരിയ ഇടത്തരം മഴയുണ്ടാകുമെന്നുന്നാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.
കേരളത്തിൽ ഇന്ന് അതിശക്തമായ മഴ;എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ്
