Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കള്ളാടി തുരങ്കപാത; പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഉറപ്പുകൾ കൊങ്കൺ റെയിൽവേ ലംഘിച്ചോ ;രേഖകൾ പുറത്ത്

കേരളം

കള്ളാടി തുരങ്കപാത; പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഉറപ്പുകൾ കൊങ്കൺ റെയിൽവേ ലംഘിച്ചോ ;രേഖകൾ പുറത്ത്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
കള്ളാടി തുരങ്കപാത; പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഉറപ്പുകൾ കൊങ്കൺ റെയിൽവേ ലംഘിച്ചോ ;രേഖകൾ പുറത്ത്
ജൂൺ 26 ന് പൊതുമരാമത്ത് വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിലാണ് മണ്ണ് നീക്കം ചെയ്യാൻ സ്ഥലമില്ലെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചത്

കള്ളാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി നേടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ നിർണായക ഉറപ്പുകൾ കൊങ്കൺ റെയിൽവേ പാലിച്ചില്ലെന്ന സൂചന നൽകുന്ന രേഖകൾ പുറത്ത്. തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള മണ്ണ് നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന് കമ്പനി പിന്നീട് സർക്കാരിനെ അറിയിച്ചത്, പരിസ്ഥിതി അനുമതി നേടാൻ സമർപ്പിച്ച രേഖകളിലെ വിവരങ്ങൾക്ക് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ജൂൺ 26-ന് പൊതുമരാമത്ത് വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള മണ്ണ് മാറ്റാൻ അനുയോജ്യമായ സ്ഥലം ഇല്ലെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചത്. മണ്ണ് നിക്ഷേപിക്കാൻ ജില്ലാ ഭരണകൂടം സ്ഥലം കണ്ടെത്തി നൽകണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും കമ്പനി യോഗത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ, പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പരിസ്ഥിതി നിർവഹണ പദ്ധതിയിൽ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണ് നൽകിയിരുന്നത്. തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള അധിക മണ്ണും അവശിഷ്ടങ്ങളും നിക്ഷേപിക്കാൻ ആനക്കാംപൊയിലും മേപ്പാടിയിലുമായി 13 ഹെക്ടർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു കൊങ്കൺ റെയിൽവേയും കിറ്റ് കോയും സമർപ്പിച്ച രേഖകളിലെ അവകാശവാദം. ഈ പരിസ്ഥിതി നിർവഹണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയത്.

അങ്ങനെയെങ്കിൽ, മണ്ണ് നിക്ഷേപിക്കാൻ മുൻകൂട്ടി സ്ഥലം കണ്ടെത്തിയെന്ന രേഖകൾ സമർപ്പിച്ച കമ്പനി പിന്നീട് ജില്ലാ ഭരണകൂടത്തോട് പുതിയ സ്ഥലം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.ഇതിനൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാകുകയാണ്. പരിസ്ഥിതി നിർവഹണ പദ്ധതിയിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ഈ വ്യവസ്ഥകൾ പരിശോധിക്കുന്നതിനുപകരം കമ്പനിക്കായി മണ്ണ് നിക്ഷേപിക്കാൻ പുതിയ സ്ഥലം കണ്ടെത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

 

Tags:

#kalladi tunnel #konkan railway #Union Ministry of Environment
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap