സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കൊല്ലം , കണ്ണൂർ, പാലക്കാട് ജില്ലകളിൽ രണ്ടു പേർക്കു വീതവും തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ.ഇതോടെ ജൂൺ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 205 ആയി. 6 ഷിഗല്ല മരണവും ഈ മാസം റിപ്പോർട്ട് ചെയ്തു. ഈ വർഷം 281 പേർക്കാണ് ഷിഗല്ല റിപ്പോർട്ട് ചെയ്തത്.അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ആശങ്കയുണർത്തുന്നു. ഇന്ന് എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് നാല് പേർ മരിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ഇന്ന് 155 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 2,076 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു;നൂറു കടന്ന് ഡെങ്കിപ്പനി ബാധിതർ
