Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പുതിയ തൊഴിലുറപ്പിൽ എതിർപ്പുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; കേരളത്തിനും സഹസ്ര കോടികളുടെ അധികബാധ്യത; മാറ്റങ്ങൾ നിലവിൽ വരുന്നത് ജൂലൈ ഒന്നുമുതൽ

ഇന്ത്യ

പുതിയ തൊഴിലുറപ്പിൽ എതിർപ്പുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; കേരളത്തിനും സഹസ്ര കോടികളുടെ അധികബാധ്യത; മാറ്റങ്ങൾ നിലവിൽ വരുന്നത് ജൂലൈ ഒന്നുമുതൽ

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുതിയ തൊഴിലുറപ്പിൽ എതിർപ്പുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; കേരളത്തിനും സഹസ്ര കോടികളുടെ അധികബാധ്യത; മാറ്റങ്ങൾ നിലവിൽ വരുന്നത് ജൂലൈ ഒന്നുമുതൽ
പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ പതിനായിരം കോടിയിലേറെ അധികബാധ്യതയാണ് പല സംസ്ഥാനങ്ങൾക്കും ഉണ്ടാവുക

തൊഴിലുറപ്പിൽ പരാതിയുമായി എത്തിയ ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളുടെ അധിക ബാധ്യതകൾ തന്നെ ഞെട്ടിക്കുന്നതാണ്. ഇപ്പോഴത്തെ പദ്ധതി നീക്കിയിരിപ്പ് അനുസരിച്ച് തന്നെ ബിഹാർ 4,477 കോടി രൂപ സ്വന്തംകയ്യിൽ നിന്നു മുടക്കണം. എന്നാൽ ഇതുകൊണ്ട് ഗുണഭോക്താക്കൾക്ക് 125 തൊഴിൽ ദിനങ്ങൾ കിട്ടില്ല. നിലിവിലുള്ളവർക്ക് 125 തൊഴിൽ ദിനങ്ങൾ കിട്ടണമെങ്കിൽ ബിഹാർ സ്വന്തം കയ്യിൽ നിന്നു മുടക്കേണ്ടത് 15,939 കോടി രൂപയാണ്. ഇനി മധ്യപ്രദേശിന്‍റെ സ്ഥിതി നോക്കുക. ഇപ്പോഴത്തെ നീക്കിയിരിപ്പിൽ തന്നെ സംസ്ഥാനം 4,168 കോടി രൂപ മുടക്കണം. അതുകൊണ്ട് 43 തൊഴിൽ ദിനങ്ങളെ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയൂ. കേന്ദ്രം പറയുന്നതുപോലെ 125 തൊഴിൽ ദിനങ്ങൾ നൽകണമെങ്കിൽ മധ്യപ്രദേശ് മുടക്കേണ്ടത് 20,037 കോടി രൂപയാണ്.

ജാർഖണ്ഡിലേക്കു വന്നാൽ ഇപ്പോഴത്തെ നിലയിൽ മുടക്കേണ്ടത് 1,804 കോടി രൂപയാണ്. അതുകൊണ്ട് 41 ദിവസത്തെ തൊഴിൽ മാത്രമേ നൽകാൻ കഴിയൂ. 100 ദിവസത്തെ തൊഴിൽ നൽകണമെങ്കിൽ ജാർഖണ്ഡ് 9,293 കോടി രൂപ മുടക്കണം. ഈ മൂന്നു സംസ്ഥാനങ്ങളാണ് ഇപ്പോൾ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. കേരളം പദ്ധതിയിലെ മാറ്റത്തിനെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തതാണ്.

നേരത്തെ തൊഴിലുറപ്പ് പദ്ധതിയുടെ 100 ശതമാനം തുകയും കേന്ദ്രം മുടക്കുകയായിരുന്നു പതിവ്. 10 ശതമാനം വരുന്ന അനുബന്ധ ചെലവുകൾക്കുള്ള തുക മാത്രമാണ് സംസ്ഥാനങ്ങൾ മുടക്കേണ്ടിയിരുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് സ്വന്തം നിലയ്ക്കുള്ള വിഹിതം കൂടി ചേർത്ത് കൂടുതൽ കൂലിയും നൽകുന്നുണ്ടായിരുന്നു. ഇപ്പോൾ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ മുടക്കണം. കേന്ദ്രത്തിന്‍റെ വിഹിതം 60 ശതമാനമായി വെട്ടിക്കുറച്ചു.

സംസ്ഥാനങ്ങളുടെ തനത് പദ്ധതികൾക്ക് തുക ചെലവഴിക്കാനാകാത്ത സാഹചര്യം വരുന്നതോടെ തൊഴിലുറപ്പ് നിന്നുപോകും എന്നാണ് ആശങ്ക. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയെ വെട്ടിമാറ്റി വിബി-ജി റാം ജി ആയതോടെ പദ്ധതി തന്നെ അവതാളത്തിലാകുമെന്നാണ് സംസ്ഥാനങ്ങൾ ആരോപിക്കുന്നത്. കേന്ദ്രം 60 ശതമാനം തുക നൽകണമെങ്കിൽ സംസ്ഥാനങ്ങൾ 40 ശതമാനം മുടക്കണം.ഇതിനു സാധിക്കുന്ന നിലയിലല്ല വിവിധ സംസ്ഥാനങ്ങൾ. നിലവിലുള്ള അലോക്കേഷൻ അനുസരിച്ചാണെങ്കിൽ 50ൽ താഴെ തൊഴിൽ ദിനങ്ങൾ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ നൽകാൻ കഴിയുക. 125 വീതം നൽകണമെങ്കിൽ വൻതുകയാണ് ഓരോ സംസ്ഥാനവും മുടക്കേണ്ടത്. അങ്ങനെ വരുന്ന സാഹചര്യത്തിൽ പദ്ധതിതന്നെ ഇല്ലാതാകും. പരിമിതമായ തോതിൽ നടപ്പാക്കിയാൽ തന്നെ തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ലഭിക്കുകയുമില്ല.

കേരളത്തേക്കാൾ വളരെ കുറഞ്ഞ കൂലിയാണ് ചില സംസ്ഥാനങ്ങളെങ്കിലും നൽകുന്നത്. കേരളത്തിൽ 369 രൂപയാണ് ദിവസക്കൂലി. അരുണാചൽ പ്രദേശും നാഗലാൻഡും 241 രൂപ വീതം മാത്രമാണ് നൽകുന്നത്. ഹരിയാനയാണ് ഏറ്റവും ഉയർന്ന തുക നൽകുന്നത്. ഹരിയാന നൽകുന്നത് 400 രൂപയാണ്.ഉയർന്ന കൂലി നൽകുന്ന സംസ്ഥാനങ്ങൾക്ക് അതനുസരിച്ചുള്ള ചെലവ് വർധിക്കുന്നതിന്റെ പ്രതിസന്ധിയും ഉണ്ട്. പുതിയ പദ്ധതി ജൂലൈ ഒന്നിന് നിലവിൽ വരുമ്പോൾ ഏതൊക്കെ സംസ്ഥാനങ്ങൾ പൂർണതോതിൽ പ്രയോജനപ്പെടുത്തും എന്നതിൽ ആശങ്കയുണ്ട്. പദ്ധതി തന്നെ കുഴിച്ചുമുടാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്.

Tags:

#BJP #kerala #mahatma gandhi national rural employment act #mgnrega #VBG RAM G
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ

സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap