സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടുണ്ട്. ഇടുക്കി എറണാകുളം വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഇന്ന് മുതല്‍ ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.അറബിക്കടലിന് മുകളിലായി പുതിയ ചക്രവാത ചുഴിയും രൂപപ്പെട്ടു. മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം.
കളമശേരിയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും പുളിമരം കടപുഴകി കെ എസ് ഇ ബി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.മേഖലയിലെ വൈദ്യുതിബന്ധം താറുമാറായി.അപകട സമയത്ത് ഇതു വഴി വാഹനങ്ങൾ ഒന്നും പോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
