ആഭിചാരക്രിയയുടെ മറവിൽ 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശിയായ ടി രഞ്ജുവാണ് അടൂർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിലായ രഞ്ജു. ഈ മാസം പത്തിനായിരുന്നു പീഡനശ്രമം നടന്നത്.
ആഭിചാരക്രിയയ്ക്ക് വീട്ടിലെത്തിയ രഞ്ജു പെൺകുട്ടിയെ മുറിയിൽ വിളിച്ചുകൊണ്ടുപോയി കടന്നുപിടിച്ചു എന്നാണ് പരാതി. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. രഞ്ജുവിനെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
