Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു

കേരളം

വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു

Jishitha Bigtv Jishitha Bigtv
June 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
നിയമനങ്ങളിൽ സര്‍ക്കാരിന് കൈ പൊള്ളുന്നത് ഇത് രണ്ടാം തവണ

പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായിരുന്നു പ്രദീപ്.സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തിക അനുവദിച്ചാണ് പ്രദീപിനെ നിയമിച്ചിരുന്നത്. ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് അഡീ. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷല്‍ പ്ലീഡര്‍ നിയമനവും സര്‍ക്കാരിനെ വെട്ടിലാക്കിയത്.

എജിയും മുഖ്യമന്ത്രിയും ഇടപെട്ടുള്ള ഈ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും എതിർപ്പുകൾ ഉയർന്നിരുന്നു.രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു പാട്ടുപാടി അധികാരത്തിലെത്തിയ സർക്കാർ,കൂട്ടത്തിലുള്ളവരെ രക്ഷിക്കാൻ സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കൂട്ടുനിൽക്കുന്നു എന്നായിരുന്നു ആരോപണം. കള്ളന് കഞ്ഞി വച്ചവനെ നിയമിച്ചതിൽ തിരുത്ത് വേണമെന്ന് ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു.സ്വർണ്ണ കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ആശങ്ക അറിയിച്ചിരുന്നു.കണ്ടെത്തലുകളും വിവരങ്ങളും പ്രതിഭാഗത്തിന് ചോർന്നു കിട്ടുമോ എന്നുള്ള ആശങ്ക കോടതിയെ അറിയിക്കാൻ ഇരിക്കെയാണ് രാജിവച്ച് കെ പി പ്രദീപ് കുമാർ തലയൂരിയതും സർക്കാർ യൂ ടേൺ അടിച്ചതും.സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പ്ലീഡറുടെ തസ്തിക ഉണ്ടാക്കി കെ ബി പ്രദീപിന് നിയമനം നൽകിയത്.വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പടെലഭിക്കുന്ന സുപ്രധാന പദവി ഒരുക്കിയത് സംശയം വർധിപ്പിക്കുകയാണ്.സ്മാർട്ട് ക്രിയേഷൻസിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെ ഒപ്പം കൂട്ടുന്നതും , മംഗലാപുരം യാത്രയിൽ മുഖ്യമന്ത്രി സ്വർണ്ണ കൊള്ള കേസിലെ പ്രതിക്കൊപ്പം യാത്ര ചെയ്യ്തതടക്കം നിഗൂഢത വർദ്ധിപ്പിക്കുകയാണ്.

 

 

Tags:

#Govt pleader #kb pradeep kumar #sabariala gold theft
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീന

ഏറ്റവും പുതിയത്

ശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

ഏറ്റവും പുതിയത്

പ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾ

Recent Posts

  • 15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീന
  • ശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
  • പ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾ
  • മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി
  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap