സണ്ണി ജോസഫിന്റെ സഹോദരീഭർത്താവും, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി തോമസ് രാജിവെച്ചു. ബന്ധു നിയമന വിവാദത്തിന് പിന്നാലെയാണ് രാജിവെച്ചത്. മന്ത്രിയുടെ സ്റ്റാഫ് ആയി അളിയൻ ബെന്നി തോമസിനെ നിയമിച്ചത് വിവാദമായിരുന്നു. എന്നാൽ വിവാദം ഒഴിവാക്കാനായി പദവി ഒഴിയാമെന്ന് ബെന്നി തോമസ് സ്വയം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനാണ് രാജിക്കത്ത് കൈമാറിയത്.
ബന്ധുവായതല്ല ഉറച്ച പാർട്ടി പ്രവർത്തകൻ ആയതാണ് നിയമനത്തിൽ മാനദണ്ഡമായത് എന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ നിലപാട്. ഇന്നലെ ചേർന്ന കെപിസിസി യോഗത്തിലും വിഷയം ഉയർന്നിരുന്നു.
