Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / രാജഗിരി ആശുപത്രി കൃഷിത്തോട്ടത്തിൽ ആഗോള പരിസ്ഥിതി ദിനാചരണം; വിദേശികളുടെ മനംകവർന്ന് കപ്പയും ചമ്മന്തിയും

ഏറ്റവും പുതിയത്

രാജഗിരി ആശുപത്രി കൃഷിത്തോട്ടത്തിൽ ആഗോള പരിസ്ഥിതി ദിനാചരണം; വിദേശികളുടെ മനംകവർന്ന് കപ്പയും ചമ്മന്തിയും

Jishitha Bigtv Jishitha Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
രാജഗിരി ആശുപത്രി കൃഷിത്തോട്ടത്തിൽ ആഗോള പരിസ്ഥിതി ദിനാചരണം; വിദേശികളുടെ മനംകവർന്ന് കപ്പയും ചമ്മന്തിയും

ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശികൾക്ക് അപൂർവ അനുഭവമായി മാറി ആലുവ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം. ചികിത്സയും പ്രകൃതിയും കൈകോർക്കുന്ന വേറിട്ട മാതൃക അവതരിപ്പിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളായി. കേരളത്തിന്റെ പച്ചപ്പും കാർഷിക സംസ്കാരവും അടുത്തറിഞ്ഞ വിദേശികൾക്ക് പരിസ്ഥിതി ദിനാഘോഷം പുതിയ അനുഭവമായി. ഒമാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടെ 12ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.

കേരളത്തിന്റെ തനത് പാളത്തൊപ്പി ധരിച്ചെത്തി ആശുപത്രിയോട് ചേർന്നുള്ള കൃഷിത്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടു. ആശുപത്രി പരിസരത്ത് വളർത്തുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് റംബൂട്ടാനും ചാമ്പക്കയും നേരിട്ട് വിളവെടുക്കുകയും ആ നിമിഷങ്ങൾ ചിത്രങ്ങളിലൂടെയും സെൽഫികളിലൂടെയും ഓർമകളാക്കുകയും ചെയ്തു.

രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ നേതൃത്വം നൽകി. ഇവർ നട്ടത് കേവലം വൃക്ഷത്തൈകളല്ല, ആഗോള സൗഹൃദത്തിന്റെയും കരുതലിന്റെയും പച്ചപ്പുള്ള ഓർമ്മകളാണെന്ന് ഫാ.ജോയ് കിളിക്കുന്നേൽ പറഞ്ഞു. ചികിത്സയോടൊപ്പം തന്നെ രോഗമുക്തിക്ക് പച്ചപ്പ് നിറഞ്ഞ ശാന്തമായ ചുറ്റുപാടും പ്രധാനമാണെന്ന് പരിപാടിയിൽ പങ്കെടുത്ത ന്യൂസിലാൻഡ് സ്വദേശി പീറ്റർ ചാൾസ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്തവർക്കായി കേരളത്തിന്റെ തനത് രുചിയായ കപ്പയും ചമ്മന്തിയും ആണ് വിളമ്പിയത്. ആദ്യമായി കഴിക്കുന്ന കപ്പയുടെയും ചമ്മന്തിയുടെയും സ്വാദ് വിദേശികളുടെ മനം കവർന്നു.

നല്ല ചികിത്സയ്ക്കൊപ്പം മനസിന് കുളിർമയേകുന്ന അന്തരീക്ഷവും രോഗശാന്തിയെ വേഗത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് എടത്തല പഞ്ചായത്ത് കൃഷിവകുപ്പ് ഓഫീസർ ആശ രാജ് പറഞ്ഞു. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, നഴ്സിംഗ് ഡയറക്ടർ ലിമ മാത്യൂസ്, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചികിത്സയ്ക്കൊപ്പം പ്രകൃതിയെയും ജീവിതത്തിന്റെ ഭാഗമാക്കുന്ന ആശുപത്രിയുടെ സംരംഭം പരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്.

Tags:

#Aluva rajagiri hospital #environment day
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap