ജനവിധി അംഗീകരിക്കുന്നതായും കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണംചെയ്തിട്ടുണ്ടെന്നും കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും തുടർച്ച ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ജനങ്ങളുടെ താല്പര്യങ്ങൾക്കും സംസ്ഥാനത്തിന്റെ വികസനത്തിനും വിരുദ്ധമായ നിലപാടുകളോ നടപടികളോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ അതിശക്തമായി എതിർക്കുമെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. എൽഡിഎഫ് ക്രിയാത്മകവും ശക്തവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിരാശരാകാതെ സംഘടനാപ്രവർത്തനങ്ങളിൽ സജീവമാകാൻ പാർട്ടി അണികളോടും പ്രവർത്തകരോടും പിണറായി വിജയൻ ആഹ്വാനം ചെയ്തു.
ഇത് സിപിഎമ്മിന്റെ അവസാനമല്ല, തിരിച്ചുവരും; ജനവിധി അംഗീകരിക്കുന്നു, പ്രതികരിച്ച് പിണറായി
