ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!
മസ്തിഷ്ക മരണം സംഭവിച്ച 32കാരൻ ആറു പേർക്കാണ് പുതുജീവൻ പകർന്നു നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് പുലിയൂർ കുറ്റിമല കിഴക്കേതിൽ വീട്ടിൽ സോനു പേരിശ്ശേരിയിൽ വെച്ച് നിലതെറ്റി…
