സംസ്ഥാനത്ത് ഇന്നും മരണാനന്തര അവയവദാനം.തമിഴ്നാട് സ്വദേശി ഏഴ് വയസ്സുള്ള ലോകിനേനി യാഷ്‌വാന്റെ രണ്ട് വൃക്കകളും ഹൃദയ വാൽവും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.ജൂൺ 26-ന് രാത്രി സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ്വന് ഗുരുതരമായി പരിക്കേറ്റത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യാഷ്‌വനെ ഉടൻ തന്നെ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നുതന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ ഇന്നലെ രാവിലെ 10.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.പിന്നാലെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു .
യാഷ്വാന്റെ രണ്ട് വൃക്കകളും കോഴിക്കോട് ഇക്ര ആശുപത്രിയിൽ ചികിത്സയിലുള്ള 16 വയസുക്കാരന് നൽകും.വൃക്കകൾ റോഡ് മാർഗ്ഗമാണ് കോഴിക്കോട് എത്തിക്കുന്നത്. വൃക്കകൾ വഹിച്ചുകൊണ്ടുള്ള KL 16 W 424 എന്ന ആംബുലൻസിന് സഞ്ചരിക്കാൻ പോലീസ് സഹായത്തോടെ ഗ്രീൻ ചാനൽ ഒരുക്കിയിട്ടുണ്ട്.ഹൃദയ വാൽവ് ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ആവശ്യമായ രോഗികൾക്കായി വിനിയോഗിക്കും
