Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു

ഏറ്റവും പുതിയത്

വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു

BigTV News Desk BigTV News Desk
April 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു
വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കുറയുന്നു. 5728 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 110.49ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡ് ഭേദിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥ സംഘം ആലോചിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം പ്രതിദിനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയില്ല.

വൈദ്യുതി ഉപഭോഗം കുറയുന്ന സാഹചര്യത്തിൽ ഇന്ന് ചേരാനിരുന്ന ഉന്നതതലയോഗം മാറ്റിവെച്ചു. 2024 മെയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റായിരുന്നു 2026 ഏപ്രിൽ വരെയുള്ള റെക്കോര്‍ഡ് ഉപയോഗം. അത് 116.11 ദശലക്ഷം യൂണിറ്റിലേക്ക് ഉയർന്നതോടെയാണ് കെഎസ്ഇബി നിയന്ത്രണങ്ങൾ ആലോചിച്ചിരുന്നത്.

വേനൽ കടുത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വൈദ്യുതി ഉത്പാദനത്തെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും വിധമാണ് ഡാമുകളിലെ സാഹചര്യം. എന്നാൽ വേനൽ മഴ സജീവമാകുന്നതോടെ ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ചെറുതും വലുതുമായി വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിന് കീഴിൽ അറുപതിലധികം ഡാമുകളാണുള്ളത്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിനും കീഴിലാണ് ഇതിൽ ഭൂരിഭാഗം ഡാമുകളും. വേനൽ കടുത്തതോടെ പകുതിയിലധികം ഡാമുകളിലും ജലനിരപ്പ് താഴ്‌ന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട 17 ഡാമുകളിൽ 11 ലും അൻപത് ശതമാനത്തിൽ താഴെയാണ് നിലവിലുള്ള ജലനിരപ്പ്.

1444.127 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ സീസണിലെ കുറഞ്ഞ ജലനിരപ്പാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൂട് കനക്കുകയും ജലനിരപ്പ് ക്രമാതീതമായി കുറയുകയും ചെയ്താൽ വൈദ്യുതി ഉത്പാദത്തിൽ വലിയ പ്രതിസന്ധി ഉണ്ടായേക്കാം.

Tags:

#Electricity #KSEB #rain
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap