കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡും വിദഗ്ധ മുങ്ങൽ സംഘവും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
നേവിയുടെ സഹായം തേടിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ എത്താനായില്ല. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നിലവിൽ പ്രധാനമായും നടക്കുന്നത്. ടൂറിസം വകുപ്പിൽനിന്ന് 10 ലൈഫ് ഗാർഡുകളും ഫിഷറീസ് വകുപ്പിൽനിന്ന് 5 ലൈഫ് ഗാർഡുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. പുലിമുട്ടിലെ പാറക്കെട്ടുകളിലും തീരപ്രദേശങ്ങളിലും പരിശോധന നടത്തും. അഷ്ടമുടി കായലിൽ ദളവാപുരം വരെയും തിരച്ചിൽ നടത്തി.
ശക്തമായ അടിയൊഴുക്കും കടലിനടിയിലെ കാഴ്ചാപരിമിതിയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.അതിനിടെ, സമവായ ചർച്ചയ്ക്കിടെ ഗൗതമിന്റെ അമ്മ രേഷ്മയോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കൊല്ലം ഫിഷറീസ് ഓഫീസിലേക്കാണ് അടിയന്തര സ്ഥലംമാറ്റം.അമ്മ രേഷ്മയുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് തിരച്ചിൽ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കിയത്
