കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ. ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായുള്ള സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വന’ത്തിന് 14.40 കോടി രൂപ അനുവദിച്ചു. സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.
നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 ദുരിതബാധിതർക്ക് ഏപ്രിൽ 2026 മുതൽ മാർച്ച് 2027 വരെയുള്ള ധനസഹായത്തിനായി 9.84 കോടി രൂപ മാറ്റിവെച്ചു. പുതുതായി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതിക്കായി 64.76 ലക്ഷം രൂപ അനുവദിച്ചു. ഇതിലൂടെ 771 പേർക്ക് സഹായം ലഭിക്കും.ദുരിതബാധിത കുടുംബങ്ങളിലെ 400 കുട്ടികളുടെ ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10.05 ലക്ഷം രൂപയും അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ നവീകരണത്തിനായി 1.16 കോടി രൂപയും വിനിയോഗിക്കും.
ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
