Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / അനധികൃത വന്യജീവി ട്രോഫികൾക്ക് നിയമസാധുത; മോഹൻലാലിന്റേതടക്കം 541 അപേക്ഷകളിൽ തുടർനടപടി തുടങ്ങി

ഇന്ത്യ

അനധികൃത വന്യജീവി ട്രോഫികൾക്ക് നിയമസാധുത; മോഹൻലാലിന്റേതടക്കം 541 അപേക്ഷകളിൽ തുടർനടപടി തുടങ്ങി

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
അനധികൃത വന്യജീവി ട്രോഫികൾക്ക് നിയമസാധുത; മോഹൻലാലിന്റേതടക്കം 541 അപേക്ഷകളിൽ തുടർനടപടി തുടങ്ങി
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്

സംസ്ഥാനത്ത് അനധികൃതമായി കൈവശംവെച്ചിരുന്ന വന്യജീവി ട്രോഫികൾ നിയമാനുസൃതമാക്കാനുള്ള അപേക്ഷകളിൽ തുടർനടപടികൾ വനംവകുപ്പ് ആരംഭിച്ചു. നടൻ മോഹൻലാലിന്റേതടക്കം ആകെ 541 അപേക്ഷകളാണ് ലഭിച്ചത്. ഓരോ ട്രോഫിയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് പരിശോധിച്ച ശേഷമായിരിക്കും ഉടമസ്ഥാവകാശം നൽകുന്നതിൽ അന്തിമതീരുമാനം.

അപേക്ഷകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനക്കൊമ്പ് കൈവശമുള്ള സ്വകാര്യ വ്യക്തി മോഹൻലാലാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അപേക്ഷയിൽ 10 ആനക്കൊമ്പുകളും ആനക്കൊമ്പിൽ കൊത്തിയെടുത്ത 47 കിലോ ഭാരമുള്ള 13 ശിൽപ്പങ്ങളും കൈവശമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നാല് ആനക്കൊമ്പുകൾ അനധികൃതമായി കൈവശംവെച്ചെന്ന കേസും മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വന്യജീവികളുടെ ശരീരഭാഗങ്ങൾ, അവ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാരവസ്തുക്കൾ എന്നിവ സ്വമേധയാ വെളിപ്പെടുത്തി നിയമസാധുത നേടാൻ സർക്കാർ അവസരം നൽകിയത്. ഏപ്രിൽ 18 വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. അവസാന തീയതിക്ക് ശേഷം ലഭിച്ച 72 അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

ആനക്കൊമ്പുകൾ, കടുവാത്തോൽ, മാൻ-കാട്ടുപോത്തിന്റെ കൊമ്പുകൾ ഉൾപ്പെടെയുള്ള ട്രോഫികളാണ് നിയമസാധുത തേടി കൂടുതലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്.പരിശോധന റിപ്പോർട്ടുകൾ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയ ശേഷമാകും ഓരോ അപേക്ഷയിലും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

Tags:

#forest department #illegal wild life trophies #mohanlal
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ

സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap