സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) മൂന്നാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പുതുക്കൽ നടപടികളാണ് ഈ ഘട്ടത്തിൽ നടക്കുക.ഹിമാചൽ പ്രദേശ് ,ജമ്മു കശ്മീർ,ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു. സെൻസസിന്റെ രണ്ടാംഘട്ട പുരോഗതിയും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും അവിടങ്ങളിലെ നടപടികൾ ആരംഭിക്കുക.രാജ്യമൊട്ടാകെ ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ പുരോഗമിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികളോടൊപ്പമാണ് വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്.
അർഹരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരുടേയോ താമസം മാറിയവരുടേയോ പേരുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് കമ്മിഷൻ വ്യക്തമാക്കി.എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ മുതൽ സെപ്റ്റംബർ വരെ ബിഹാറിൽ നടന്നു. രണ്ടാംഘട്ടം ഉത്തർ പ്രദേശ് , വെസ്റ്റ് ബംഗാൾ , അസം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കിയിരുന്നു
