അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്.ഭക്തരിൽ നിന്ന് ലഭിച്ച സംഭാവനകളും ചെലവുകളും സംബന്ധിച്ച കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിട്ടത്. ആകെ 3,264 കോടി രൂപ സംഭാവനയായി ലഭിച്ചതായും, ഇതിൽ 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചതായും ട്രസ്റ്റ് വ്യക്തമാക്കി.ഭക്തർ സംഭാവനകളായി നൽകിയ വെള്ളി ഉരുക്കി കട്ടകൾ ആയി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
പ്രവർത്തന ചെലവുകൾക്കായി 391 കോടി രൂപ വിനിയോഗിച്ചതായും അറിയിച്ചു. സംഭാവനകളിൽ ക്രമക്കേട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ട്രസ്റ്റിന്റെ സാമ്പത്തിക വിശദീകരണം.ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലും സുതാര്യത ഉറപ്പാക്കുമെന്നും, ഭക്തരുടെ വിശ്വാസം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
