സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
View this post on Instagram
പോർച്ചുഗലിനായി 234 മത്സരങ്ങൾ കളിച്ച താരമാണ്. 2003 ഓഗസ്റ്റ് 20ന് എസ്റ്റേഡിയോ ചാവേസിൽ നിന്ന് തുടങ്ങിയ യാത്രക്ക് ഒടുവിൽ തിരശീല വീണു. 23 വർഷം, 234 മത്സരങ്ങൾ,146 ഗോളുകൾ,46 അസിസ്റ്റുകൾ,ഒരായിരം ത്രസിപ്പിച്ച നിമിഷങ്ങൾ. 41 ആം വയസ്സിൽ പറങ്കി കുപ്പായം അഴിക്കുമ്പോൾ റോണോയുടെ സ്വപ്നങ്ങൾ ബാക്കിയാണ്. വിരമിക്കൽ പ്രഖ്യാപനത്തിൽ ആ ദുഃഖം നിഴലിക്കുന്നുണ്ട്. ദേശീയ ടീം പരിശീലകനുമായും സഹതാരാങ്ങളുമായും അത്ര രസത്തിലായിരുന്നില്ല താരം. പക്ഷെ എല്ലാം പൊരുതി നേടി റോണോ തിരിച്ചുവരും എന്ന് ആരാധകർ കരുതി. ചില സൂചനകളും വന്നിരുന്നു. പക്ഷെ അപ്രതീക്ഷിതമായി എത്തിയ പ്രഖ്യാപനം ഫുട്ബോൾ ലോകത്തെയും ഞെട്ടിച്ചു.
റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ വിയർപ്പിലാണ് പോർച്ചുഗൽ ടീമിന്റെ നേട്ടങ്ങൾ അത്രയും. നേഷൻസ് ലീഗും, യൂറോ കപ്പും അതിൽ ചിലത് മാത്രം. ഇത് പക്ഷെ അയാൾ ആഗ്രഹിച്ചതോ അർഹിച്ചതോ ആയ വിടവാങ്ങൽ അല്ല…!
