Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചുചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതിഅപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകിശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഏറ്റവും പുതിയത്

ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരായ പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും അപ്പീലുകൾ പ്രത്യേക കോടതി തള്ളി. പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഒരേ ദിവസം രണ്ടു കോടതികളിലും പ്രതികൂല വിധി ഉണ്ടായതോടെ, ജുഡീഷ്യറിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതികരണം.

ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? കസ്റ്റഡിക്ക് മതിയായ കാരണങ്ങൾ വേണമെന്ന് ഹൈക്കോടതി. സിറ്റിങ് ജഡ്ജി ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനകം അന്വേഷണവുമായി സഹകരിക്കുന്നുമുണ്ട്. ആറുമണിക്കൂർ ചോദ്യം ചെയ്തില്ലേയെന്നും കോടതി ചോദിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടക്കണം. ഇരകൾക്ക് നീതി ലഭിക്കണം. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയ കോടതി, പക്ഷേ, ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

അതിനിടെ, 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക കോടതി തള്ളി. അപ്പീലുകൾ പരിഗണിക്കുന്നതിനിടെ സമാന കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ഒരു മണിക്കൂറിനകം ഹാജരാക്കാൻ ക്രൈംബ്രാഞ്ച് എസിപിയോട് കോടതി നിർദ്ദേശിച്ചു. തുടർപരിഗണനയിലാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം.

ജുവനൈൽ ജസ്റ്റിസ് ആക്ട് പരിഗണിക്കാതെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന നിയമവ്യവസ്ഥ കോടതി ചൂണ്ടിക്കാട്ടി. 17കാരനെതിരെ ഒരു ദിവസം തന്നെ രണ്ട് അറസ്റ്റ് രേഖപ്പെടുത്തിയതും എന്താണ് ഈ കേസിൽ ഇത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിനെ പട്ടം പറത്തുകയാണോയെന്നും വിമർശനം. നിയമം പഠിച്ചിട്ട് കോടതിയിൽ വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപിയോട് കോടതി നിർദേശിച്ചു. അപ്പീലുകൾ തള്ളിയ കോടതി, പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അങ്ങേയറ്റം നിരാശയോടെയായിരുന്നു കുടുംബത്തിൻറെ പ്രതികരണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അഭിഭാഷകനും പ്രതികരിച്ചു.

Tags:

#17-Year-Old Accused #anticipatory bail #Cheranalloor Accident #District Judge #Ernakulam Special Court #Jayabalakrishnan #Juvenile Justice Act #Kerala High Court
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?

ഏറ്റവും പുതിയത്

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

ഏറ്റവും പുതിയത്

അപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്

Recent Posts

  • എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?
  • ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
  • ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
  • അപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്
  • അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap