Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?

ഏറ്റവും പുതിയത്

മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?

ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിക്കു പകരം സ്വകാര്യ വൈദ്യുതി വാങ്ങുന്നതോടെ സർചാർജ്ജ് പിന്നെയും ഉയരുമോ?

കെ എസ് ഇ ബിക്കു മുന്നിൽ രണ്ടു സാധ്യതകൾ. ഒന്നുകിൽ ഹിമാചൽ പ്രദേശ് സർക്കാരിൻറെ വൈദ്യുതി വാങ്ങാം. യൂണിറ്റിന് 14 രൂപ 50 പൈസ വീതം കൊടുക്കണം. അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ ജിഎൻഎ എനർജിയുടെ വൈദ്യുതി വാങ്ങാം. അതിന് യൂണിറ്റിന് 8 രൂപ 63 പൈസ വീതം കൊടുത്താൽ മതി. ഇതിൽ ലാഭം എല്ലാവർക്കും പെട്ടെന്നു തോന്നുന്നതുപോലെ ജിഎൻഎയുടെ വൈദ്യുതിയാണ്. അതിനായി മുഖ്യമന്ത്രി വി ഡി സതീശൻ ഉറച്ചു നിന്നു.
 എന്നാൽ വൈദ്യുതി മന്ത്രി സണ്ണിജോസഫും കെഎസ്ഇബി ചെയർമാനായ എം ജി രാജമാണിക്യവും ഹിമാചൽ വൈദ്യുതിയാണ് ലാഭം എന്നു കണ്ടെത്തി. അതിനു കാരണം ഹിമാചലുമായി കരാർ ഒപ്പിട്ടാൽ ആവശ്യത്തിനുള്ള വൈദ്യുതി എല്ലാ സമയത്തും ലഭിക്കും എന്നതാണ്. ജിഎൻഎയുമായാണ് കരാർ എങ്കിൽ പീക് അവറിൽ വൈദ്യുതിക്ക് വേറെ വഴി നോക്കണം. അതുകൂടി വരുമ്പോൾ ചെലവ് ഇതിൽ കൂടുതലാകും എന്നാണ് വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും പറയുന്നത്. അതിൽ ലാഭമാർക്ക് നഷ്ടമാർക്ക് എന്ന് പിന്നാലെ നോക്കാം. ആദ്യം ഈ രണ്ടു വിധത്തിലും വൈദ്യുതി വാങ്ങിയാൽ അത് ഉപയോഗിക്കുന്നവർക്ക് എത്ര അധിക ചെലവ് വരും എന്നു നോക്കാം.

250 യൂണിറ്റ് വൈദ്യുതിക്ക് ബിൽ

ഇപ്പോഴത്തെ ബിൽ

എനർജി ചാർജ്         1432.50
ഫിക്സഡ് ചാർജ്        166.00
സർചാർജ്                   25.00
ഡ്യൂട്ടി (10%)               145.75
ബിൽതുക                1769.00

ഹിമാചൽ വാങ്ങിയാൽ

എനർജി ചാർജ്       1432.50
ഫിക്സഡ് ചാർജ്      166.00
സർചാർജ്                 212.50
ഡ്യൂട്ടി (10%)             164.50
ബിൽതുക               1975.00

ജിഎൻഎ വാങ്ങിയാൽ

എനർജി ചാർജ്        1432.50
ഫിക്സഡ് ചാർജ്       166.00
സർചാർജ്                  62.50
ഡ്യൂട്ടി (10%)               149.50
ബിൽതുക                1810.00
ഇവിടെ മൂന്നു ചാർട്ടുകൾ കൊടുത്തിട്ടുണ്ട്. ആദ്യത്തേത് ഇപ്പോഴുള്ള നിലയിലെ വൈദ്യുതി ബിൽ. രണ്ടാമത്തേത് ഹിമാചൽ വൈദ്യുതിയാണ് വാങ്ങുന്നതെങ്കിൽ വരുന്ന ബിൽ. മൂന്നാമത്തേത് ജിഎൻഎയുടെ വൈദ്യുതി വാങ്ങിയാൽ വരുന്ന ബിൽ.  നിലവിലുള്ള നിരക്കിൽ വൈദ്യുതി വാങ്ങിയാൽ 1769 രൂപയാണ് 250 യൂണിറ്റ് വൈദ്യുതിക്ക് വരുന്നത്. ഹിമാചൽ വൈദ്യുതിയാണ് വാങ്ങുന്നതെങ്കിൽ നിരക്ക് 1975 രൂപയാകും. ഒരു മാസത്തെ ബില്ലിൽ 206 രൂപയുടെ വർദ്ധനയുണ്ടാകും. ഇനി ജിഎൻഎ വൈദ്യുതിയുടെ കണക്കു നോക്കുക. ബിൽ തുക 1810 രൂപയാണ്. ഇപ്പോഴത്തെ നിരക്കിൽ നിന്ന് 41 രൂപ മാത്രം കൂടുതൽ.
ഈ കണക്ക് പരിശോധിച്ചാൽ സ്വകാര്യ കമ്പനിയായ ജിഎൻഎയുടെ വൈദ്യുതി വാങ്ങിയാൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 250 യൂണിറ്റിന് 150 രൂപയോളം ലാഭമുണ്ടെന്നു കാണാം. പക്ഷേ ഇവിടെ പ്രതിസന്ധി അവിടെയല്ല. ജി എൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ പീക്ക് സമയത്തെ വൈദ്യുതിക്ക് സംസ്ഥാനം വേറെ വഴി കണ്ടെത്തണം. അതിനായി സംസ്ഥാനം അധികമായി 442.21 കോടി രൂപ കണ്ടെത്തണം. ആ തുക കൂടി സാധാരണക്കാരിലേക്ക് പകർന്നു വരും. ഇതോടെ ജിഎൻഎ വൈദ്യുതി വാങ്ങുന്നതിലെ ലാഭം ഇല്ലാതാകുമെന്നാണ് വാദം. ജിഎൻഎ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതോടെ വേറെയും പ്രതിസന്ധിയുണ്ട്. അധിക വൈദ്യുതി വാങ്ങുന്നില്ലെങ്കിൽ വീണ്ടും പവർ കട്ട് ഏർപ്പെടുത്തേണ്ടി വരും. ഹിമാചൽ വൈദ്യുതിയാണ് വാങ്ങുന്നതെങ്കിൽ പീക് അവറിൽ ഉൾപ്പെടെ വൈദ്യുതി ലഭിക്കുന്നതിനാൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വരില്ല. വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും ഹിമാചൽ വൈദ്യുതിക്ക് പിന്നിൽ അണിനിരക്കാൻ കാരണം ഇതാണ്.

രണ്ട് കരാറുകൾ, രണ്ട് നിരക്കുകൾ

                                                    ഹിമാചൽ        ജിഎൻഎ
വൈദ്യുതി നിരക്ക്                     14.50                  8.63
അധികമായി യൂണിറ്റിന്          8.05-8.50           2.06-2.60
ഹിമാചൽ വൈദ്യുതിക്ക് യൂണിറ്റിന് 14.50 വീതം കൊടുക്കേണ്ടതിനാൽ നിലവിലുള്ള നിരക്കിനേക്കാൾ എട്ട് രൂപ അഞ്ച് പൈസ മുതൽ എട്ട് രൂപ 50 പൈസ വരെ അധികം നൽകേണ്ടി വരുന്നു. എന്നാൽ ജിഎൻഎയുമായാണ് കരാർ എങ്കിൽ രണ്ടു രൂപ ആറു പൈസ മുതൽ രണ്ടു രൂപ അറുപത് പൈസ വരെയാണ് അധികമായി നൽകേണ്ടി വരിക. ഇവിടെ ജിഎൻഎ വൈദ്യുതി വാങ്ങിയാൽ 5രൂപ 87 പൈസയുടെ ലാഭമാണ് പ്രത്യക്ഷത്തിൽ തോന്നുക.
ജിഎൻയുമായുള്ള കരാർ ഫ്ളാറ്റാണ്. എല്ലാ സമയത്തും 500 മെഗാ വാട്ട് വീതമാണ് നൽകുക. ഹിമാചലുമായുള്ള കരാർ പീക് അവറിനെ കൂടുതൽ ലക്ഷ്യമിട്ടാണ്. പീക് അവറിൽ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ലഭിക്കും.
ജിഎൻഎ കരാർ അസരിച്ച് 364 മുതൽ 780 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് പീക് അവറിൽ ഉണ്ടാവുക. അധികമായി വാങ്ങേണ്ടി വരിക 3.5 ദശലക്ഷം യൂണിറ്റ് മുതൽ 4.2 ദശലക്ഷം യൂണിറ്റ് വരെയാണ്. അതായത് പീക് അവറിൽ 530 മുതൽ 630 വരെ ദശലക്ഷം യൂണിറ്റ് അധികം വാങ്ങുന്നതിന് 520 കോടി മുതൽ 615 കോടി വരെ കൂടുതലായി മുടക്കേണ്ടിവരും.
ഹിമാചൽ വൈദ്യുതി വാങ്ങിയാൽ അധികമായി 2200 കോടി രൂപ ചെലവു വരുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്ക്. എന്നാൽ കെഎസ്ഇബി പറയുന്നത് പീക് അവറിൽ മാർക്കറ്റ് റേറ്റിൽ വേറെ വൈദ്യുതി വാങ്ങുന്നതിലൂടെ ജിഎൻഎയുടെ നിരക്കും 13.80-14.20 നിലയിലേക്ക് എത്തും എന്നാണ്.

ജിഎൻഎ (പീക് അവർ ഉൾപ്പെടെ)

എനർജി ചാർജ്        1432.50
ഫിക്സഡ് ചാർജ്         160.00
സർചാർജ്                  100.00
ഡ്യൂട്ടി (10%)               143.25
ബിൽതുക                  1842.00
ജിഎൻഎ വൈദ്യുതി മാത്രം വാങ്ങിയാൽ 1810 രൂപയും പീക് അവറിൽ അധിക വൈദ്യുതി കൂടി വാങ്ങിയാൽ 1842 രൂപയുമാണ് ബിൽ വരുന്നത്. ഹിമാചൽ വൈദ്യുതി വാങ്ങിയാൽ 1975 രൂപയും ആകും.ജിഎൻഎ കരാർ അനുസരിച്ചാണെങ്കിൽ  രണ്ടുമാസത്തെ ബിൽ ലഭിക്കുമ്പോൾ 500 യൂണിറ്റിന് 3684 രൂപയുടെ ബിൽ ആകും കിട്ടുക.
മൊത്തം ബിൽ തുക പരിശോധിച്ചാൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ ലാഭം ജിഎൻഎ വൈദ്യുതി തന്നെയാണ്. പക്ഷേ ജിഎൻഎ വൈദ്യുതി കിട്ടിയാൽ പീക് അവറിൽ വേറെ വൈദ്യുതിക്കായി തേടി നടക്കണം. മാത്രവുമല്ല ഇത്തവണത്തെ വേനൽ എല്ലാ സംസ്ഥാനങ്ങളിലും കടുക്കും. ഉപയോഗം കൂടും. ഉത്പാദനം കുറവുമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ അധിക വൈദ്യുതി കിട്ടാതിരിക്കാനും സാധ്യതയുണ്ട്. ഹിമാചൽ കരാർ ആണെങ്കിൽ വൈദ്യുതി ലഭിക്കാതിരിക്കില്ല എന്ന ഉറപ്പുണ്ട്.

Tags:

#Electricity Bill Hike #Electricity Tariff #GNA Energy #Himachal Pradesh #KSEB #Power Crisis #Power Purchase Agreement #sunny joseph #Surcharge #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap