Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സഹോദരൻ അയ്യപ്പൻ വാദിച്ച ഐക്യ കേരളം; ഉദയഭാനു വാദിച്ച വിശാല കേരളം!!!

ഇന്ത്യ

സഹോദരൻ അയ്യപ്പൻ വാദിച്ച ഐക്യ കേരളം; ഉദയഭാനു വാദിച്ച വിശാല കേരളം!!!

Rakhi Bigtv Rakhi Bigtv
October 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
സഹോദരൻ അയ്യപ്പൻ വാദിച്ച ഐക്യ കേരളം; ഉദയഭാനു വാദിച്ച വിശാല കേരളം!!!

മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചത് അവശിഷ്ട മദിരാശിയും തിരുകൊച്ചിയും കുടകും എല്ലാം ചേർന്ന് വലിയ ദക്ഷിണ സംസ്ഥാനം വേണമെന്നായിരുന്നു.

70 വർഷം മുൻപ് ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തീരുമാനിക്കുമ്പോൾ ഏതൊക്കെ പാർട്ടികൾ അനുകൂലിച്ചു? ഏതൊക്കെ പാർട്ടികൾ എതിർത്തു? ഇന്നു ഹിന്ദി വാദം ഉയർത്തുന്ന ആർഎസ്എസ് എന്താണ് പറഞ്ഞിരുന്നത്? ഐക്യകേരളത്തെക്കുറിച്ച് കോൺഗ്രസിലെ എല്ലാവർക്കും ഒരേ നിലപാട് ആയിരുന്നോ? കമ്യൂണിസ്റ്റ് പാർട്ടി അന്ന് എന്താണ് പറഞ്ഞത്?

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇല്ലാതിരുന്ന കാലമായിരുന്നു. അന്നുണ്ടായിരുന്നത് തിരുക്കൊച്ചി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും മദിരാശി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമൊക്കെ ആയിരുന്നു. ഇതിനിടെയാണ് അക്കാലത്ത് ഐക്യകേരളത്തെ പ്രതിനിധാനം ചെയ്തെന്ന പേരിൽ പുതിയ കോൺഗ്രസ് കമ്മിറ്റി വരുന്നത്. മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നായിരുന്നു പേര്. സംഘടനയുടെ നേതാവ് മദിരാശി സംസ്ഥാനത്തെ നിയമമന്ത്രി കെ പി കുട്ടിക്കൃഷ്ണൻ ആയിരുന്നു. സംഘടന പാലക്കാട് സമ്മേളനം വിളിക്കുകയും പ്രത്യേക പ്രമേയം പാസാക്കുകയും ചെയ്തു. ഭാഷാ സംസ്ഥാനമല്ല, ദക്ഷിണ സംസ്ഥാനമാണ് വേണ്ടത് എന്നായിരുന്നു ആ പ്രമേയം.

മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർദേശിച്ച ദക്ഷിണ സംസ്ഥാനം വിപുലമായ സംവിധാനമായിരുന്നു. അവശിഷ്ട മദിരാശിയും തിരുകൊച്ചിയും കുടകും എല്ലാം ചേർന്ന് വലിയ ദക്ഷിണ സംസ്ഥാനം വേണമെന്നായിരുന്നു ആവശ്യം. ഈ നിർദേശം ഉയർന്നപ്പോൾ തന്നെ തിരുകൊച്ചി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിയോജിപ്പ് അറിയിച്ചു. ഭാഷാ സംസ്ഥാനങ്ങളെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അധ്യക്ഷൻ കെ പി മാധവൻ നായർ പ്രഖ്യാപിച്ചു. ആർ എസ് എസ് ആശയം പങ്കുവയ്ക്കുന്നവരാണ് മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ഉള്ളതെന്നും കെ പി മാധവൻ നായർ തുറന്നടിച്ചു. അതുവലിയ വിവാദവും ആയി. കെ പി മാധവൻ നായരുടെ അതേ നിലപാട് തന്നെയായിരുന്നു സിപിഐ നേതാവ് എ കെ ജിയും അന്നു പങ്കുവച്ചത്.

ഭാഷാ സംസ്ഥാനവും ആർഎസ്എസും

മധുരയിൽ 72 വർഷം മുൻപ് വിപുലമായ ഒരു സമ്മേളനം നടന്നു. 1953 മേയ് അഞ്ചു മുതൽ പത്തുവരെയായിരുന്നു അത്. ആർഎസ്എസിൻറെ നയരൂപീകരണ സമ്മേളനം. ആ സമ്മേളനത്തിൽ ആർഎസ്എസിൻറെ രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കർ ഒരു പ്രഖ്യാപനം നടത്തി. ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ആർഎസ്എസ് എതിരാണ് എന്നായിരുന്നു ആ പ്രഖ്യാപനം. തമിഴും കന്നഡയും മലയാളവുമൊക്കെ സംസാരിക്കുന്നവർ ഒരു സംസ്ഥാനത്തു വരണം. പൊതുഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്നുമായിരുന്നു ഗോൾവാൾക്കറുടെ നയപ്രഖ്യാപനം.

ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ ഏറ്റവും എതിർത്തത് ആർഎസ്എസ് ആയിരുന്നു. തമിഴും കന്നഡയും മലയാളവും തെലുങ്കുമൊക്കെ അങ്ങനെ തന്നെ തുടരുന്ന സാഹചര്യം ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഉത്തരേന്ത്യപോലെ എല്ലാവരുടേയും ഭാഷ ഹിന്ദിയാക്കണം. അതുവഴി മാത്രമെ സംഘപരിവാർ സംഘടനകൾക്കു വളർച്ചയുണ്ടാകൂ എന്നതായിരുന്നു ആർ എസ് എസ് കാഴ്ചപ്പാട്. ഹിന്ദി ഭാഷയിലൂടെ സാംസ്കാരികമായി ദക്ഷിണേന്ത്യയിലേക്കു കടന്നുകയറാനുള്ള സാഹചര്യം ഒരുക്കാനാണ് ഈ നിർദേശം ആർഎസ് എസ് മുന്നോട്ടുവച്ചത്.

നേതാക്കൾ പലതട്ടിൽ

ഭാഷാ സംസ്ഥാന രൂപീകരണത്തിൽ ഇതു മാത്രമായിരുന്നില്ല കേരളത്തിൽ ഉയർന്ന അഭിപ്രായ ഭിന്നത. വലിയ നേതാക്കളൊക്കെ ഇരുവശത്തുമായി ശക്തമായ നയരൂപീകരണശ്രമം നടന്നു. വിശാല കേരളം, ഐക്യകേരളം എന്നിങ്ങനെ രണ്ടാശയങ്ങളാണ് അന്ന് കേരളത്തിൽ ഉണ്ടായത്. തിരുകൊച്ചിയും മലബാറും പുറമെ മദിരാശി സംസ്ഥാനത്തു നിന്ന് മദിരാശി ഒഴികെയുള്ള പ്രദേശം കൂടി ചേർക്കുന്ന സംസ്ഥാനമായിരുന്നു വിശാല കേരളം. തിരുകൊച്ചിയും മലബാറും മാത്രം ചേരുന്നതായിരുന്നു ഐക്യകേരളം.
മദിരാശി കൂടി ചേരുന്ന വിശാല കേരളത്തിനുവേണ്ടി വാദിച്ചിരുന്നവരും പ്രധാനപ്പെട്ട നേതാക്കൾ തന്നെയായിരുന്നു. കെപിസിസി സെക്രട്ടറി എ പി ഉദയഭാനു, തിരുകൊച്ചി നിയമസഭാ സ്പീക്കർ കെ പി നീലകണ്ഠപിള്ള, തിരുകൊച്ചി റവന്യുമന്ത്രി ചിദംബരനാഥൻ എന്നിവരായിരുന്നു വിശാലകേരളത്തിനു വേണ്ടി വാദിച്ച പ്രമുഖർ. ഇവർ പ്രത്യേകം യോഗം ചേരുകയും പ്രമേയം പാസാക്കുകയും ചെയ്തു.
ഐക്യകേരളത്തിനു വേണ്ടി വാദിച്ചവരായിരുന്നു കൂടുതൽ തലയെടുപ്പുള്ളവർ. സഹോദരൻ അയ്യപ്പൻ, ജി ശങ്കരക്കുറുപ്പ്, കെ പി കേശവമേനോൻ, കേരള കൗമുദി പത്രാധിപർ കെ സുകുമാരൻ എന്നിവരെല്ലാം മലബാറും തിരുക്കൊച്ചിയും ചേരുന്ന ഐക്യകേരളത്തിനു വേണ്ടി വാദിച്ചു. ഈ ഒപ്പമായിരുന്നു സിപിഐ എന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി.

ഐക്യകേരളമോ ? വിശാല കേരളമോ?

ഐക്യകേരളം വേണോ, വിശാല കേരളം വേണോ എന്ന വിവാദം കത്തി നിൽക്കുമ്പോഴാണ് ഡൽഹിയിൽ എംപിമാരുടെ യോഗം വിളിച്ചത്. കോൺഗ്രസ്, സിപിഐ, പി എസ് പി എന്നീ പാർട്ടികളിലെ എംപിമാരുടെ യോഗം ഏതാണ്ട് അടിച്ചുപിരിഞ്ഞു എന്നു തന്നെ പറയാം. ശക്തമായ വാഗ്വാദങ്ങളാണ് യോഗത്തിലുണ്ടായത്. അവസാനം ഒരു തീരുമാനവും എടുക്കാൻ കഴിയാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
ഐക്യകേരളം എന്ന സങ്കൽപത്തിലേക്ക് എല്ലാവരും എത്തിയത് നാലഞ്ചുവർഷത്തെ ശ്രമഫലമായാണ്. മലബാറിൽ ഈ ആശയം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചു. കെ പി കേശവമേനോൻ വിളിച്ചു ചേർത്ത ഐക്യകേരള യോഗം കെ എ ദാമോദര മേനോൻ കൺവീനറായാണ് കമ്മിറ്റി രൂപീകരിച്ചത്. ജോൺ മാഞ്ഞൂരാൻ, പ്രൊഫ ജോസഫ് മുണ്ടശ്ശേരി, എൻ വി കൃഷ്ണവാര്യർ, ടി കെ നാരായണൻ, എം റഷീദ് തുടങ്ങിയവരാണ് ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

ഇപ്പോഴും തുടരുന്ന ഭാഷാവാദം

തമിഴ്നാട് ഇപ്പോഴും തുടരുന്ന കേന്ദ്രവിരുദ്ധപ്പോരിൻറെ തീപ്പൊരി ഈ വിഷയത്തിലാണ് വീണുകിടക്കുന്നത്. തമിഴിനുമേൽ ഹിന്ദിക്കു സ്വാധീനം കൊണ്ടുവരാനാണ് കേന്ദ്രം ത്രിഭാഷാ പദ്ധതി മുന്നോട്ടുവച്ചത്. കേരളവും കർണാടകവുമൊക്കെ അത് അംഗീകരിച്ചപ്പോഴും തമിഴ്നാട് ദ്വിഭാഷയിൽ ഉറച്ചു നിന്നു. അതോടെയാണ് തമിഴ്നാടിനുള്ള ഫണ്ട് പിടിച്ചുവയ്ക്കാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചത്. ആ സമരം തുടരുമ്പോഴും ഈ വിഷയത്തിൽ കേരളത്തിലെ നിലപാട് പലതട്ടിലായിരുന്നു. ഇവിടെയുള്ള നേതാക്കൾ ഭിന്നമായ അഭിപ്രായങ്ങളാണ് അന്നൊക്കെ പറഞ്ഞിരുന്നത്. വിഷയത്തിൽ ഡിഎംകെ കാണിച്ചത്ര എതിർപ്പ് വിജയ് കാണിക്കുമോ എന്ന് ഇനിയും കണ്ടറിയണം.
ഹിന്ദി അടിച്ചേൽപ്പിക്കാൻ നടക്കുന്ന ശ്രമത്തെ ശക്തമായി പ്രതിരോധിക്കുകയാണ് തമിഴ്നാട്. ഭാഷാ സംസ്ഥാനങ്ങൾ എന്ന സങ്കൽപത്തെ തന്നെ ഇല്ലാതാക്കണം എന്ന മറുവാദങ്ങളും ഉയർന്നുവരികയാണ്. കേന്ദ്രസർക്കാർ നിർബന്ധമാക്കുന്ന ത്രിഭാഷാ നയം ഒരുകാലത്തു സംസ്ഥാനങ്ങൾ തന്നെ തള്ളിക്കളഞ്ഞതാണ്. ഹിന്ദി പൊതുഭാഷയാക്കുക എന്ന ആ നയത്തിന് അധികാരരാഷ്ട്രീയത്തിൻറെ ഗർവ്വുണ്ട്. ഏതുകുഞ്ഞിനും ആദ്യം ലഭിക്കുന്ന അറിവ് മാതൃഭാഷയാണ്. ആ ഭാഷയെയാണ് ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമം നടക്കുന്നത്.

Tags:

#Hindi Imposition #Kerala Formation #Kerala History #Language Politics #Linguistic States #MS Golwalkar #South Indian Politics #Three Language Policy
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഇന്ത്യ

2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ കേരള പോലിസ് നടപ്പാക്കുന്ന ക്ലിക്ക് പദ്ധതിക്ക്‌ തുടക്കമായി

ഇന്ത്യ

മദ്യപസംഘങ്ങൾ തമ്മിൽ തർക്കം; ഒളവണ്ണയിൽ യുവാവിനെ കുത്തിക്കൊന്നു

ഇന്ത്യ

വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്

Recent Posts

  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap