Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ആലപ്പുഴ പുറക്കാട് പ്ലസ് ടു വിദ്യാർത്ഥിയോടിച്ച സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിന് വൻ വീഴ്ച

ഏറ്റവും പുതിയത്

ആലപ്പുഴ പുറക്കാട് പ്ലസ് ടു വിദ്യാർത്ഥിയോടിച്ച സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിന് വൻ വീഴ്ച

Rakhi Bigtv Rakhi Bigtv
October 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ പുറക്കാട് പ്ലസ് ടു വിദ്യാർത്ഥിയോടിച്ച സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിന് വൻ വീഴ്ച

വണ്ടി ഓടിച്ചയാളുടെ പ്രായം എഫ്ഐആറിൽ തിരുത്തിയും യഥാർത്ഥ പ്രതിക്ക് പകരം മറ്റൊരു പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്നുമാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. എഫ്ഐആറിൽ തിരിമറി ചൂണ്ടിക്കാണിച്ച പരാതിക്കാരിയുടെ ഭർത്താവിനെ സ്റ്റേഷനു പുറത്താക്കിയതായും ആരോപണമുണ്ട്. ഗുരുതരമായി പരിക്കേറ്റ ബേബി 3 ശസ്ത്രക്രിയകൾക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

പുറക്കാട് പഴയങ്ങാടി ജംഗ്ഷൻ സമീപം റോഡരികിൽ നിന്ന ബേബിയെ അമിതവേഗത്തിൽ സ്കൂട്ടറിലെത്തിയ വിദ്യാർഥി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ മാസം പത്താം തീയതി ആയിരുന്നു അപകടമുണ്ടായത്. അപകടത്തിന് ശേഷം വിദ്യാർത്ഥി സംഭവത്തിൽ നിന്ന് കടന്നു കളഞ്ഞതായും പരാതിയുണ്ട്. സ്കൂട്ടറോടിച്ചത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് ദൃക്സാക്ഷികൾ അടക്കം പറഞ്ഞുവെങ്കിലും എഫ്ഐആർ വന്നപ്പോൾ വാഹനം ഓടിച്ചയാളുടെ പ്രായം 30 ആയി. അമ്പലപ്പുഴ പോലീസ് നടത്തിയ അട്ടിമറിയാണ് അപകടം ഉണ്ടാക്കിയ ആളുടെ പ്രായ തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഇതിനുപുറമേ ഗുരുതരമായി പരിക്കേറ്റ ബേബിയുടെ ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ വാഹനം ഓടിച്ചു എന്ന പേരിൽ ഹാജരാക്കിയത് മറ്റൊരാളെയായിരുന്നു. ഇക്കാര്യം പോലീസിനോട് ചൂണ്ടിക്കാണിച്ചപ്പോൾ സ്റ്റേഷന് പുറത്ത് നിൽക്കാനാണ് തങ്ങളോട് പറഞ്ഞതെന്നും ബേബിയുടെ ഭർത്താവ് അടക്കം ആരോപിക്കുന്നു

അപകടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിക്കുകയും വാരിയെല്ലുകൾക്ക് പൊട്ടൽ ഏൽക്കുകയും, ചെയ്ത ബേബി അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ മൂന്ന് ശസ്ത്രക്രിയയാണ് ഇവർക്ക് നടത്തിയത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചാൽ യഥാർത്ഥ വാഹന ഉടമയെ കണ്ടെത്താമെങ്കിലും പോലീസ് അതിനും ശ്രമിച്ചിട്ടില്ല എന്നാണ് പരാതി. അപകടമുണ്ടാക്കിയ പ്രതി രാഷ്ട്രീയ ഇടപെടലുകളിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്. സ്റ്റേഷനിൽ വച്ച് തന്നെ എഫ്ഐആറിൽ തിരുത്തൽ നടത്തുകയും പ്രതിയെ മാറ്റുകയും ചെയ്ത പോലീസ് ഉദ്യോഗത്തിനെതിരെ നടപടി വേണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.

Tags:

#Ambalappuzha Police #FIR Manipulation #Kerala News #Minor Driving #police negligence #road accident
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap