Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കേരളം എഴുപതിലേക്ക്: ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ 10 സംഭവങ്ങൾ

കേരളം

കേരളം എഴുപതിലേക്ക്: ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ 10 സംഭവങ്ങൾ

Rakhi Bigtv Rakhi Bigtv
October 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളം എഴുപതിലേക്ക്: ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ 10 സംഭവങ്ങൾ

ഇന്നത്തെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ചാന്നാർ ലഹള മുതൽ ഐക്യകേരളപ്പിറവി വരെയുള്ള പത്ത് സംഭവങ്ങളിലേക്ക് !

ഏതൊരു മലയാളിക്കും ആത്മാഭിമാനം ഉണ്ടാക്കുന്നതാണ് ഇന്നു കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്തിന്‌റെ ചരിത്രം.
മുചിറി എന്ന മുസിരീസ് എന്ന കൊടുങ്ങല്ലൂർ. ആ മുചിറിയെക്കുറിച്ച് പുറനാനുർ ഇങ്ങനെ എഴുതി. ‘മലൈത്താരമും കടറ്റാരമും നിറഞ്ഞ, പൊന്നും പൊരുളും തികഞ്ച നാട്’. മലഞ്ചരക്കുകളും കടൽവിഭവങ്ങളും വിറ്റു പൊന്നണിഞ്ഞ ദേശം. അതായിരുന്നു നമ്മുടെ കേരളം. അവിടെ കുഞ്ചിരോമങ്ങളുള്ള കുതിരയിൽ മീൻകൊടിപാറിച്ചു പാണ്ഡ്യൻ പാഞ്ഞു.
പ്ലീനി എഴുതി: പൊന്നുകൊടുത്തുവാങ്ങുന്ന കുരുമുളകുമായി പോകുന്ന കപ്പലുകളെ ആക്രമിക്കാൻ കടൽക്കൊള്ളക്കാർ തമ്പടിച്ചിരുന്ന തീരം. ചേരമന്നനായ ചെങ്കോട്ടുവൻ കപ്പലിറക്കി കടൽക്കൊള്ളക്കാരെ തുരത്തിയതായി പതിറ്റുപ്പത്തിൽ പറയുന്നതും ഇതേ കാലത്തു തന്നെ. സർവഭാഷകളേയും സർവ മതങ്ങളേയും സ്വീകരിച്ച നാട്. ലോകം മുഴുവൻ ഉറ്റുനോക്കിയ തീരം. അവിടെ നിന്ന് ലോകം മുഴുവൻ എത്തിയ മലയാളി. കാലടിയിൽ നിന്ന് കൈലാസത്തോളമെത്തിയെന്നു കരുതുന്ന വിശ്വാസധാരയുടെ ശങ്കരാചാര്യർ. ആദ്യ ദശകത്തിൽ തന്നെ മക്കത്തേക്കു യാത്രനടത്തിയ മലയാളി. കടൽകടന്നുവന്ന് തോമാശ്ലീഹായുടെ നാമത്തിൽ വിശ്വാസധാര അടിയുറച്ച മണ്ണ്. കൊള്ളയടിക്കാൻ വന്നവരുടെ കപ്പൽ മുക്കിയ കുഞ്ഞാലിമരയ്ക്കാർ. ചരിത്രത്തിലിങ്ങനെ എത്രയെത്ര കപ്പൽച്ചേതങ്ങൾ. അകനാനൂറും പുറംനാനൂറും നാറ്റിണയും തൊൽക്കാപ്പിയവും. മലയാളദേശവും തമിഴകവും പങ്കുവച്ചെടുക്കുന്ന അനേകം ഈടുവയ്പുകൾ. എഴുത്തച്ഛൻ തത്തയെക്കൊഞ്ചിച്ച് തുഞ്ചത്തെത്തിച്ച തെളിമലയാളം. സ്വാമി വിവേകാനന്ദൻ വന്നു നമിച്ച ശ്രീനാരായണ ഗുരു. അയ്യങ്കാളി തെളിച്ച അക്ഷരരഥം. ഈ മണ്ണ് ഉഴുതുമറിച്ച ഡോ പൽപ്പുവും സഹോദരൻ അയ്യപ്പനും. ഇന്നത്തെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ പത്ത് സംഭവങ്ങളിലേക്ക്.

1. 1822 – ചാന്നാർ ലഹള

സവർണർ എന്നു വിളിക്കപ്പെട്ട സമുദായങ്ങളിലെ സ്ത്രീകളെപ്പോലെ മേൽവസ്ത്രം ധരിക്കാൻ ചാന്നാർ സമുദായത്തിലെ സ്ത്രീകൾ നടത്തിയ കലാപം. ക്രിസ്തുമതം സ്വീകരിച്ച് ജാക്കറ്റും മേൽമുണ്ടും ധരിച്ച് ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള കൽക്കുളം ചന്തയിൽ ചാന്നാർ സ്ത്രീകൾ എത്തിയപ്പോൾ ഉണ്ടായ പ്രതിഷേധം. സ്ത്രീകളുടെ ജാക്കറ്റ് സവർണർ വലിച്ചുകീറിയെറിഞ്ഞപ്പോൾ തുടങ്ങിയതാണ് കലാപം. 37 വർഷം അതു നീണ്ടു. 1859 ജൂലൈ 26ന് ഉത്രം തിരുനാൾ മഹാരാജാവിന്‌റെ ഉത്തരവ്. അതോടെ ചാന്നാർ സ്ത്രീകൾക്കും കുപ്പായവും മേൽമുണ്ട് ധരിക്കാൻ അനുവാദമായി.

2. 1886 – വില്ലുവണ്ടി സമരം

പ്രമാണിമാർ മാത്രം വിശേഷവസ്ത്രങ്ങൾ അണിഞ്ഞു സഞ്ചരിച്ച വഴിയിലൂടെ മഹാത്മാ അയ്യങ്കാളി നടത്തിയ യാത്ര. മേൽവസ്ത്രവും തൊപ്പിയും അണിഞ്ഞ് പ്രമാണിമാരുടെ അതേ വേഷത്തിലായിരുന്നു വിലക്കപ്പെട്ട വഴികളിലൂടെയുള്ള സഞ്ചാരം.

3. 1888 – അരുവിപ്പുറം പ്രതിഷ്ഠ

അധ:സ്ഥിതർ എന്നു വിളിച്ചു മാറ്റിനിർത്തിയിരുന്നവർക്കായി ശ്രീനാരായണ ഗുരു നെയ്യാറിലെ ശങ്കരൻ കുഴിയിൽ നിന്ന് എടുത്ത ശില പ്രതിഷ്ഠിച്ചത് അരുവിപ്പുറത്ത്. ‘നാം പ്രതിഷ്ഠിച്ചതു നമ്മുടെ ശിവനെ’ എന്ന ഗുരുവിന്‌റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ആരാധനാ സങ്കൽപങ്ങൾ തന്നെ തിരുത്തപ്പെട്ടു.

4. 1891 – മലയാളി മെമ്മോറിയൽ

തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗസ്ഥ പദവികളിൽ മലയാളികൾക്കു നിയമനം കിട്ടാൻ നൽകിയ നിവേദനം. തമിഴ് ബ്രാഹ്മണരെ മാത്രം നിയമിച്ചിരുന്ന തസ്തികകളിലേക്ക് മലയാളികളെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകിയത് 1891 ജനുവരി ഒന്നിന്. ബാരിസ്റ്റർ ജി പി പിള്ള, ഡോ പൽപ്പു, സി വി രാമൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ പതിനായിരത്തി ഇരുപത്തിയെട്ടുപേരാണ് നിവേദനത്തിൽ ഒപ്പിട്ടത്. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിവേദനങ്ങളിൽ ഒന്ന്.

5. 1921 – മലബാർ കലാപം

ബ്രിട്ടീഷ് ഭരണത്തിനും ജന്മിവാഴ്ചയ്ക്കും എതിരേ ഏറനാട് കേന്ദ്രീകരിച്ച് 1921 ഓഗസ്റ്റിൽ ആരംഭിച്ച കലാപം. ചെമ്പ്രശ്ശേരി തങ്ങളുടേയും നെല്ലിക്കുത്ത് ആലി മുസലിയാരുടേയും ആത്മീയ നേതൃത്വവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടവീര്യവും ചേർന്നാണ് പ്രതിഷേധം യുദ്ധമായി മാറിയത്. വാഗൺ ട്രാജഡിയിലും പൂക്കോട്ടൂർ കലാപത്തിലും ഉൾപ്പെടെ നൂറുകണക്കിനു മരണം.

6. 1924-1931 വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ

1924 മാർച്ച് 30ന് തുടങ്ങി 603 ദിവസം നീണ്ടു നിന്നു അവർണർക്കു വഴി നടക്കാനുള്ള വൈക്കം സത്യഗ്രഹം. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും മന്നത്തുപത്മനാഭനും നൽകിയ ആത്മീയ പ്രത്യയശാസ്ത്ര പിന്തുണയിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് പെരിയാർ ഇ വി രാമസാമിയും പത്‌നി നാഗമ്മയും എത്തിയതോടെ അതു ദേശീയ സമരമായി. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം എന്ന കെപിസിസി ആഹ്വാനം അനുസരിച്ച് ആരംഭിച്ചതാണ് 1931ൽ ഗുരുവായൂർ സത്യഗ്രഹം. കെ കേളപ്പനും എകെജിയും നേതൃത്വം നൽകിയ ജാഥകളും പി കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുലംഘിച്ചു നടത്തിയ മണിയടിയും കേരളത്തിന്‌റെ സാമൂഹിക ഗതി മാറ്റി.

7. 1930 പയ്യന്നൂർ ഉപ്പുസത്യഗഹം

1930 ഏപ്രിൽ ഏപ്രിൽ 13ന് കോഴിക്കോട് നിന്ന് ആരംഭിച്ച് പയ്യന്നൂരിൽ 23ന് ഉപ്പുകുറുക്കിയതാണ് കേരളത്തിലെ ഉപ്പുസത്യഗ്രഹ യാത്ര. കെ കേളപ്പനായിരുന്നു നേതൃത്വം. പാലക്കാട് നിന്ന് ടി ആർ കൃഷ്ണസാമിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും പയ്യന്നൂരിൽ എത്തി. മുഹമ്മദ് അബ്ദുൽ റഹ്മാന്‌റെയും പി കൃഷ്ണപിള്ളയുടേയും നേതൃത്വത്തിൽ കോഴിക്കോടും ഉപ്പുകുറുക്കി.

8. 1932 – നിവർത്തന പ്രക്ഷോഭം

സർക്കാർ നിമയനങ്ങളിലും നിയമസഭകളിലും പ്രാതിനിധ്യത്തിനായി ഈഴവ, ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പ്രക്ഷോഭം. ജസ്റ്റിസ് ജി ഡി നോക്‌സ് അധ്യക്ഷനായ സമിതി നിലവിൽ വരികയും രണ്ടു ശതമാനം എങ്കിലും അംഗബലമുള്ള മുഴുവൻ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശുപാർശ നൽകുകയും ചെയ്തു.

9. 1940-46 – കയ്യൂർ മുതൽ പുന്നപ്ര വയലാർ വരെ

വടക്കു കയ്യൂരും കരിവെള്ളൂരും മുതൽ ആലപ്പുഴയിലെ പുന്നപ്രവയലാർ വരെ. കേരളചരിത്രത്തെ മാറ്റിയെഴുതിയതിൽ രക്തരൂഷിതമായ ഈ കലാപങ്ങൾക്കുമുണ്ട് പങ്ക്. കേരളപ്പിറവിക്കു മുൻപുള്ള ഈ സായുധ വിപ്ലവങ്ങളാണ് നാടിന്‌റെ ചിന്താഗതിയെ സ്വാധീനിച്ചത്.

10. ഐക്യകേരളപ്പിറവി

തിരുവിതാംകൂറും കൊച്ചിയും മദ്രാസിലെ മലബാറും. തീർത്തും അസാധ്യമെന്നു കരുതിയ നാടുകളുടെ സംയോജനമാണ് കേരളപ്പിറവിയിലൂടെ സാധ്യമായത്. ഒരേ ഭാഷ പറയുമ്പോഴും മൂന്നു രാഷ്ട്രീയ സംസ്‌കാരങ്ങൾ പേറിയിരുന്ന ഈ നാടുകൾ മാലയിലെ മുത്തുകൾ പോലെ കോർത്തിണക്കപ്പെട്ടു. ആ നാട് അങ്ങനെ ഇന്ത്യയുടെ ഏറ്റവും വിശിഷ്ടമായ കണ്ഠാഭരണമായി.

Tags:

#kerala @70 #Kerala Formation Day #Kerala History #Kerala Renaissance
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

കേരളം

രാഷ്ട്രീയമായി കേരളം എവിടെ നിൽക്കുന്നു? എഴുപതിൽ എത്തുമ്പോൾ കേരളം കടന്നുവന്ന വഴികൾ

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

Recent Posts

  • കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി
  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap