Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / രാഷ്ട്രീയമായി കേരളം എവിടെ നിൽക്കുന്നു? എഴുപതിൽ എത്തുമ്പോൾ കേരളം കടന്നുവന്ന വഴികൾ

കേരളം

രാഷ്ട്രീയമായി കേരളം എവിടെ നിൽക്കുന്നു? എഴുപതിൽ എത്തുമ്പോൾ കേരളം കടന്നുവന്ന വഴികൾ

Rakhi Bigtv Rakhi Bigtv
October 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
രാഷ്ട്രീയമായി കേരളം എവിടെ നിൽക്കുന്നു? എഴുപതിൽ എത്തുമ്പോൾ കേരളം കടന്നുവന്ന വഴികൾ

തമിഴ്‌നാട്ടിൽ പെരിയാർ ഇ വി രാമസ്വാമി നെടുനായകത്വം വഹിച്ച ദ്രാവിഡമുന്നേറ്റം ചരിത്രമായപ്പോൾ കേരളത്തിൽ രാഷ്ട്രീയം ദേശീയപ്രസ്ഥാനത്തോട് ചേർന്നാണ് നിന്നത്!

ഗുരുവായൂർ സത്യഗ്രഹ ജാഥ നയിച്ച എ കെ ഗോപാലൻ പിന്നീട് കമ്യൂണിസ്റ്റായി രാജ്യത്തെ ആദ്യ പ്രതിപക്ഷത്തെ നയിച്ചു. ഗുരുവായൂർ അമ്പലത്തിൽ കയറി മണിയടിച്ച പി കൃഷ്ണപിള്ള പിന്നീട് കമ്യൂണിസത്തിന്‌റെ കേരളത്തിലെ സ്ഥാപക നേതാവായി. ഗുരുവായൂർ സത്യഗ്രഹ സമിതിയുടെ അധ്യക്ഷനായ സാമൂഹിക നേതാവായിരുന്ന മന്നത്ത് പത്മനാഭൻ പിന്നീട് സമുദായ നേതാവായി പരിണമിച്ചു. അതിനൊക്കെ മുൻപ് ഒരു മലയാളി രാജ്യത്തിന്റെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ചു. ചേറ്റൂർ ശങ്കരൻ നായർ. 1897ൽ ചേറ്റൂർ അധ്യക്ഷനായ ശേഷം ഒന്നേകാൽ നൂറ്റാണ്ടു കടന്നുപോയി. ഒരു മലയാളി പിന്നൊരിക്കലും ആ കസേരയിലേക്ക് എത്തിയില്ല. ഇതിനിടെ രാജ്യത്തിന്‌റെ ഗതി തന്നെ മാറ്റിയ ഇടപെടലുകളുമായി വി കെ കൃഷ്ണമേനോൻ ലണ്ടനിലും ഡൽഹിയിലും പറന്നു നടന്നു. വി പി മേനോൻ നാട്ടുരാജ്യസംയോജനത്തിന്‌റെ താക്കോൽ തിരിച്ചു. പാറപ്പുറത്തു നിന്നു ഡൽഹി വരെ എത്തിയ ഇഎംഎസ് തിരിച്ചുവന്നു മുഖ്യമന്ത്രിയായി.

ഒന്നാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു പി ടി ചാക്കോ. പക്ഷേ അധികാരം കോൺഗ്രസിന് കൈമാറിക്കിട്ടിയപ്പോൾ ആ പി ടി ചാക്കോയെ അല്ല മുഖ്യമന്ത്രിയാക്കിയത്. കോൺഗ്രസിന് പുറത്തു നിന്ന് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പട്ടം താണുപിള്ളയെ കൊണ്ടുവന്നു മുഖ്യമന്ത്രിയാക്കി. വലിയ പാർട്ടിയായിരുന്ന കോൺഗ്രസ് പിഎസ് പിക്ക് പിന്തുണ നൽകി. ആർ ശങ്കറെയും പി ടി ചാക്കോയേയും ഒഴിവാക്കാൻ നടത്തിയ ആ ഒത്തുകളിക്ക് പക്ഷേ ദീർഘായുസ്സ് ഉണ്ടായില്ല. രണ്ടു വർഷത്തിനുള്ളിൽ പട്ടത്തെ ഗവർണറാക്കി മാറ്റി. ആർ ശങ്കർ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ ആഭ്യന്തര മന്ത്രി പി ടി ചാക്കോയ്ക്ക് രാജി വയ്ക്കേണ്ടി വന്നു. കേരളത്തിലെ സദാചാര വിചാരണകളുടെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്.

മന്ത്രിസ്ഥാനം പോയ ചാക്കോ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും അവിടെയും തോറ്റു. വക്കീൽ ജോലി പുനരാരംഭിച്ച ചാക്കോ കോഴിക്കോട്ടേക്കുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആ ചാക്കോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 15 എംഎൽഎ മാർ ആർ ശങ്കറിനുള്ള പിന്തുണ പിൻവലിച്ച് ഇറങ്ങിപ്പോന്നു. അതോടെ മന്ത്രിസഭ വീണു. കെ എം ജോർജിൻറേയും ആർ ബാലകൃഷ്ണപിള്ളയുടേയും നേതൃത്വത്തിൽ ഇറങ്ങിപ്പോന്നവർ രൂപീകരിച്ചതാണ് കേരളാ കോൺഗ്രസ്.

1965ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനും കേരളാ കോൺഗ്രസിൻറെ പിറവിക്കും ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു. 1967ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഇ എം എസിൻറെ നേതൃത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ നിലവിൽ വന്നു. ആ സർക്കാർ അധികകാലം നിന്നില്ല.

സി.പി.ഐ.എമ്മിനും സി.പി.ഐക്കും പുറമെ മുസ്‌ലിം ലീഗ്, ആർ.എസ്.പി, കേരളാ സോഷ്യലിസ്റ്റ് പാർട്ടി, കെ.ടി.പി, എസ്.എസ്.പി എന്നിവയായിരുന്നു സഖ്യകക്ഷികൾ. 133 അംഗം നിയമസഭയിൽ 117 സീറ്റും നേടിയ മുന്നണി. ഭരണം തുടങ്ങി വലിയ താമസമില്ലാതെ കോലാഹലത്തിനും തുടക്കമായി. ആദ്യത്തെ ആരോപണം കെ.ആർ ഗൗരിയമ്മയ്ക്ക് എതിരേ ആയിരുന്നു. കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലാണ്. അതിനു കാരണം ഗൗരിയമ്മയുടെ കഴിവുകേടാണെന്ന ആരോപണം ഉയർന്നു. ഭക്ഷ്യവകുപ്പ് ഗൗരിയമ്മയിൽ നിന്നു മാറ്റി ഇ.കെ. ഇമ്പിച്ചിബാവയ്ക്കു നൽകി. ധനമന്ത്രി പി.കെ. കുഞ്ഞിനെതിരേ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാർട്ടി നേതാവായ കുഞ്ഞിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. രാജിവച്ചെങ്കിലും ഭരിക്കുന്ന മുന്നണി ഇതോടെ താറുമാറായി.

സപ്തകക്ഷികളിൽ പലതും പലകഷണങ്ങളായി പിരിഞ്ഞു. അടുത്ത ആരോപണം ആരോഗ്യമന്ത്രി ബി. വില്ലിങ്ഡണിന് എതിരേയായിരുന്നു. നിയമസഭാ ചരിത്രത്തിൽ ആദ്യമായി മന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന പ്രമേയം പാസായി. ഈ പ്രമേയം അവതരിപ്പിച്ചത് സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ നായരായിരുന്നു. ഇതിനു സി.പി.എം അതേനാണയത്തിൽ മറുപടികൊടുത്തു. സ്പീക്കർ ഡി. ദാമോദരൻ പോറ്റിക്കെതിരേ അവിശ്വാസപ്രമേയം സഭയിൽ വന്നു. അവതരിപ്പിച്ചതു സി.പി.എം നേതാവ് പി. ഗോവിന്ദപ്പിള്ള. തൊട്ടുപിന്നാലെ കോൺഗ്രസ് ഉണർന്നു. മുഖ്യമന്ത്രി ഇ.എം.എസിനെതിരെ പത്ത് ആരോപണങ്ങൾ സഭയിൽ എഴുതി നൽകി. ഇതിന് ഇ.എം.എസ് സഭയിൽ നൽകിയ മറുപടിയാണ് ജനാധിപത്യകേരളത്തിലെ ഏറ്റവും വലിയ തന്ത്രമായി വിലയിരുത്തുന്നത്.

ബി.വില്ലിങ്ഡണിനിതെരായ പ്രമേയം അംഗീകരിക്കുകയാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്നുമായിരുന്നു പ്രഖ്യാപനം. ഒപ്പം സി.പി.ഐ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻ നായർ, ടി.വി തോമസ് എന്നിവർക്കെതിരേയും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാർട്ടി മന്ത്രിയായ പി.ആർ കുറുപ്പിനെതിരേയും അന്വേഷണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചതോടെ മന്ത്രിമാർ കൂട്ടമായി രാജിവച്ചു. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ, സി.എച്ച് മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ, ടി.കെ. ദിവാകരൻ, പി.ആർ കുറുപ്പ്, ബി. വെല്ലിങ്ഡൺ എന്നിവർ രാജി നൽകി. അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ എ.എൻ മുള്ളയായിരുന്നു അന്വേഷണ കമ്മിഷൻ.
ഇതോടെ അടുത്തഘട്ടം ആരോപണങ്ങൾ സഭയിലൊഴുകി. മത്തായി മാഞ്ഞൂരാൻ, കെ.ആർ. ഗൗരിയമ്മ, ഇമ്പിച്ചിബാവ എന്നിവർക്കെതിരെ ആയിരുന്നു അഴിമതി ആരോപണങ്ങൾ. പ്രമേയം കൊണ്ടുവന്നതു സി.പി.ഐയിലെ ടി.എ മജീദ്. അതും സഭയിൽ പാസായി. അതോടെ മന്ത്രിസഭയും വീണു. 1969 ഓക്ടോബർ 24ന്. ആദ്യ ഇ.എം.എസ് മന്ത്രിസഭയിലേതുപോലെ തന്നെ കൃത്യം രണ്ടു വർഷത്തെ മാത്രം ആയുസ്സുണ്ടായിരുന്ന ഭരണം.

ഈ പതനത്തോടെയാണ് അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള കേരളത്തിലെ മുന്നണി രാഷ്ട്രീയം രൂപപ്പെട്ടത്. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി കോൺഗ്രസ് പിന്തുണയുള്ള സി.പി.ഐ മന്ത്രിസഭ അധികാരമേറ്റു. ആ ഭരണം ഏഴുവർഷത്തേക്കു തുടർന്നു എന്നു പറയാം. 1970ലെ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയ കോൺഗ്രസ് സിപിഐക്ക് പുറമെ നിന്ന് പിന്തുണ നൽകി. അടിയന്തരാവസ്ഥയിലും ആ ഭരണം തുടർന്നു. പിന്നീടാണ് കോൺഗ്രസിലെ യഥാർത്ഥ നേതൃമാറ്റം കണ്ടത്. മാറി മാറി കെ കരുണാകരനും എ കെ ആന്റണിയും വന്ന പതിറ്റാണ്ടുകളുടെ തുടക്കമായിരുന്നു അത്. അതിനിടെയുണ്ടായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പികെ വാസുദേവൻ നായരും സിഎച്ച് മുഹമ്മദ് കോയയും കുറഞ്ഞകാലം വീതം മുഖ്യമന്ത്രിമാരായി.
അതിനിടെ 2000 വരെയുള്ള കാലത്ത് സിപിഐഎമ്മിൽ നിന്ന് ഒരേയൊരു ഇ കെ നായനാർ മാത്രം. കേരംതിങ്ങിയിട്ടും കേരളം വാഴാതെ കെ ആർ ഗൗരിയമ്മയ്ക്കു മടങ്ങേണ്ടിവന്നു. മാറ്റിനിർത്തിയിട്ടും മടക്കി അയച്ചിട്ടും വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രി കസേര കിട്ടി. അതിനു മുൻപ് എകെ ആന്റണിയുടെ പിന്മുറക്കാരനായി ഉമ്മൻ ചാണ്ടിയെത്തി. ഉമ്മൻചാണ്ടിയെ പിന്തുടർന്ന് പിണറായി വിജയനെത്തി. ആദ്യമായി ഭരണത്തുടർച്ച കിട്ടിയ സർക്കാർ. അതിനു ശേഷം രാഷ്ട്രീയത്തിലെ തലമുറമാറ്റം സൂചിപ്പിച്ച് വി ഡി സതീശൻ മുഖ്യമന്ത്രിയായി.

Tags:

#Communist Party #congress #kerala @70 #Kerala Government #political history
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

കേരളം

കേരളം എഴുപതിലേക്ക്: ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ 10 സംഭവങ്ങൾ

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

Recent Posts

  • കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി
  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap