Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീണ്ടും അധികാരത്തിലേറാൻ കൈമെയ് മറന്ന് നെതന്യാഹു; ഭരണം തീരുമാനിക്കുന്നത് അറബ് പാർട്ടികൾ

ഏറ്റവും പുതിയത്

വീണ്ടും അധികാരത്തിലേറാൻ കൈമെയ് മറന്ന് നെതന്യാഹു; ഭരണം തീരുമാനിക്കുന്നത് അറബ് പാർട്ടികൾ

Rakhi Bigtv Rakhi Bigtv
October 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീണ്ടും അധികാരത്തിലേറാൻ കൈമെയ് മറന്ന് നെതന്യാഹു; ഭരണം തീരുമാനിക്കുന്നത് അറബ് പാർട്ടികൾ

ഇറാനെതിരേ വീണ്ടുമൊരു ആക്രമണം നടത്തി അധികാരത്തിൽ തുടരാനുള്ള വഴി നെതന്യാഹു കണ്ടെത്തുമെന്നു ഭയക്കുന്നവരും കുറവല്ല!

ഗാസയിലൊഴുകിയ രക്തപ്പുഴയുടെ പേരിലും ബെഞ്ചമിൻ നെതന്യാഹുവിന് ഇസ്രായേലിൽ വീരപരിവേഷം കിട്ടിയില്ല. കഴിഞ്ഞുപോയ യുദ്ധത്തെ ആ ജനത മുഴുവനായും അംഗീകരിച്ചില്ല. ഭൂരിപക്ഷവും തള്ളിക്കളഞ്ഞു എന്നു തന്നെ പറയാം. പ്രതിപക്ഷത്തെ പാർട്ടികൾക്കാണ് പകുതിയിലേറെ സീറ്റുകളും വോട്ടും. അറബ് പാർട്ടിയുമായി മറ്റു പ്രതിപക്ഷ കക്ഷികൾ ഒന്നിക്കാൻ സാധ്യതയില്ലാത്തതിനാൽ മാത്രം നെതന്യാഹുവിന് വീണ്ടുമൊരു അവസരത്തിനുള്ള സാധ്യത തെളിയുകയാണ്. 90 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിൻറെ ലിക്കുഡ് പാർട്ടിക്ക് 26 സീറ്റു മാത്രമാണ്.
പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന ഗാദി ഐസൻകോട്ടിൻറെ യാഷർ പാർട്ടിക്ക് 21 സീറ്റ്. നെതന്യാഹുവിൻറെ കൂടെയുള്ള തീവ്ര വലതുപക്ഷക്കാരായ ഒത്സാമാ യഹൂദിക്കും റിലീജിയസ് സയണിസത്തിനും കൂടി 13 സീറ്റ്. കറുത്ത കുതിരകൾ ഇസ്രായേലിലെ അറബ് പാർട്ടികളാണ്. രണ്ട് പാർട്ടികൾക്കും കൂടി 19 സീറ്റ്. നിലവിൽ ആർക്കും ഭൂരിപക്ഷമില്ല.

ഏറ്റവും വലിയ മുന്നണി നെതന്യാഹുവിൻറേതാണ്. പക്ഷേ ഭരിക്കണമെങ്കിൽ മറ്റേതെങ്കിലും പാർട്ടിയുടെ പിന്തുണ വേണം. അറബ് പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെടാൻ ജൂത പാർട്ടികൾക്ക് നിരവധി കടമ്പകളുണ്ട്. ഇക്കാലമത്രെയും മാറ്റി നിർത്തിയിരുന്ന കക്ഷികളാണ്. അവരുമായി ചേരേണ്ടി വന്നാൽ ജൂതമഹിമ ഇല്ലാതാകുമോ എന്ന ഭയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പൂർണമായും അടിപതറാനും സാധ്യതയുണ്ട്.
ഇസ്രായേലിൻറെ സുരക്ഷ തനിക്കുമാത്രമേ ഉറപ്പാക്കാൻ കഴിയൂ എന്ന് ആവർത്തിച്ചു പറഞ്ഞാണ് ബഞ്ചമിൻ നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വാദം ഇസ്രായേലി ജനത തള്ളിക്കളഞ്ഞു. നെതന്യാഹു നയിച്ച യുദ്ധത്തിൽ ഗാസയിൽ 70,000 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 20,000 പേർ കുട്ടികളാണ്. ഈ ക്രൂരത ഇസ്രായേലി ജനതയ്ക്ക് ഇഷ്ടപ്പെടും എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു നെതന്യാഹു. ഗാസയിലും വെസ്റ്റ്ബാങ്കിലും ചെയ്തുകൂട്ടിയ പാതകങ്ങൾ വോട്ടായിത്തീരുമെന്ന വിശ്വാസമാണ് തകർന്നടിഞ്ഞത്. അമേരിക്കയുമായി ചേർന്ന് ഇറാനിൽ നടത്തിയ യുദ്ധവും ജനത അംഗീകരിച്ചില്ല. ഇസ്രായേലിൻറെ രക്ഷയ്ക്കുള്ള അവസാന മാർഗമായാണ് ഈ യുദ്ധത്തെ നെതന്യാഹു ചിത്രീകരിച്ചത്.

എന്നും അധികാരത്തിനൊപ്പം

ബഞ്ചമിൻ നെതന്യാഹു എക്കാലത്തും അധികാരത്തിനു വേണ്ടി എന്തു കസർത്തും ചെയ്യാൻ മടിയില്ലാത്തയാളായിരുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ രാഷ്ട്രീയ ജീവിതത്തിനിടെ നിരവധി തവണ നെതന്യാഹുവിനെ എല്ലാവരും എഴുതിത്തള്ളിയിട്ടുണ്ട്. അപ്പോഴൊക്കെ അത്ഭുതകരമായി തിരിച്ചുവരുന്ന നെതന്യാഹുവിനെയാണ് കാണാറുള്ളത്. അമ്മട്ടിൽ ഇത്തവണയും നെതന്യാഹു അധികാരത്തിലെത്തിയാൽ ആരും അത്ഭുതപ്പെടുന്നില്ല. പ്രത്യേകിച്ചും ഇസ്രായേലിലെ വലിയ മുന്നണിയായ സാഹചര്യത്തിൽ.

അവസാന വിവരം ലഭിക്കുമ്പോഴും നെതന്യാഹുവിൻറെ സഖ്യത്തിന് 53 സീറ്റിലധികം ലഭിച്ചിട്ടില്ല. ഭരണത്തിന് 61 സീറ്റ് വേണം. നെതന്യാഹു തീർച്ചയായും ജയിച്ചിട്ടില്ല. പക്ഷേ തോറ്റിട്ടുമില്ല. പ്രതിപക്ഷ പാർട്ടികൾ സർക്കാരുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ കാലുവാരി തോൽപ്പിച്ചാൽ വീണ്ടും ഭരണം നെതന്യാഹുവിലേക്കെത്തും. ഇസ്രായേൽ രാഷ്ട്രീയത്തിൽ അതാണ് ഇക്കാലമത്രെയും കണ്ടിരുന്നത്. അറബ് പാർട്ടികൾക്ക് ഇത്രയേറെ സീറ്റ് ലഭിച്ചത് ജൂതപാർട്ടികളെക്കൊണ്ട് ജനത തോറ്റു എന്നതിൻറ കൂടി അടയാളമാണ്. അറബ് വംശജർ കൂട്ടമായെത്തി വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. ഇസ്ലാമിസ്റ്റ് പാർട്ടിയെ നയിക്കുന്ന മൻസൂർ അബ്ബാസ് ഇസ്രായേലി സർക്കാരിൽ മന്ത്രിയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് മന്ത്രിസ്ഥാനം ലഭിച്ചത്.

അറബ് സഖ്യത്തിനൊപ്പമുള്ള ഇടതുപാർട്ടികൾ പ്രതിപക്ഷ മുന്നണിയെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷത്തുള്ള നഫ്താലി ബെന്നറ്റും അവിഗ്ദോർ ലിബർമാനും അറബ് പാർട്ടികളുടെ പിന്തുണയോടെ ഭരിക്കുന്നതിന് ഒരുക്കമല്ലാത്തവരാണ്. പ്രതിപക്ഷത്തെ തീവ്ര വലതുപക്ഷക്കാരാണ് ഇരുവരും. നഫ്താലി ബെന്നറ്റ് മുൻ പ്രധാനമന്ത്രിയുമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന വാദമാണ് അവസാനഘട്ടത്തിൽ നെതന്യാഹു ഉയർത്തുന്നത്. കൈക്കൂലി നൽകിയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് വാദം. പരാതി പരിശോധിക്കുകയാണെന്ന് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി മറുപടി നൽകിയെങ്കിലും ആ പരാതിക്ക് ആധാരമായ തെളിവുകളൊന്നും നൽകാൻ നെതന്യാഹുവിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരേ വീണ്ടുമൊരു ആക്രമണം നടത്തി അധികാരത്തിൽ തുടരാനുള്ള വഴി നെതന്യാഹു കണ്ടെത്തുമെന്നു ഭയക്കുന്നവരും കുറവല്ല. സുരക്ഷാ പ്രശ്നം പറഞ്ഞ് അധികാരം ഒഴിയാതിരിക്കാനുള്ള വഴി കണ്ടെത്തുമെന്നാണ് അഭ്യൂഹങ്ങൾ. അധികാരമില്ലാതായാൽ സ്വന്തം സുരക്ഷയിൽ തന്നെ നെതന്യാഹുവിന് ഭയമുണ്ട്. ഇസ്രായേലിൻറെ കാരിരുമ്പ് സുരക്ഷയിലാണ് നെതന്യാഹു ഇപ്പോൾ കഴിയുന്നത്.
പ്രതിപക്ഷ നേതാവായ ഐസൻകോട്ട് ഇസ്രായേലിൻറെ സൈനികത്തലവന്മാരെ ഫലം വന്നതിനു പിന്നാലെ വിളിച്ചു. നെതന്യാഹു കെയർടേക്കർ പ്രധാനമന്ത്രി മാത്രമാണെന്ന് മറക്കരുത് എന്നാണ് ഐസൻകോട്ട് ഓർമിപ്പിച്ചത്. ജനത മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്നും ഐസൻകോട്ട് പറഞ്ഞു.
ഇനി എല്ലാ കണ്ണുകളും പ്രസിഡൻറ് ഐസക് ഹെഴ്സോഗിലാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രസിഡൻറ് എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ്. എല്ലാ പാർട്ടികളുമായി ആശയ സംവാദം നടത്തി അവർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്ന നേതാവിനെ കണ്ടെത്തുന്നത് പ്രസിഡൻറിൻറെ ജോലിയാണ്. 61 സീറ്റ് ഭരിക്കാൻ വരുന്നവർക്ക് ഉറപ്പിക്കുന്ന ജോലിയാണത്. അങ്ങനെ തെരഞ്ഞെടുക്കുന്നത് ഏറ്റവും വലിയ പാർട്ടിയുടെ നേതാവാകണമെന്നില്ല. അതുകൊണ്ടു തന്നെയാണ് നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തത്.

Tags:

#Benjamin Netanyahu #Iran War #Israel Election #Israel Government #Israeli Politics #Middle East Politics #Netanyahu Political Comeback
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap