Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നുഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

ഏറ്റവും പുതിയത്

പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊക്കെ നടപ്പാക്കിയ പിഎംശ്രീ കേരളത്തിൽ മാത്രമായി നടപ്പാക്കാതിരിക്കാൻ യുഡിഎഫിനു കഴിയുമോ എന്നാണ് ചോദ്യം

പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ പെട്ടുകിടക്കുകയാണോ? പെട്ടോ എന്നു ചോദിച്ചാൽ പെട്ടു എന്നു തന്നെയാണ് ഉത്തരം. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ വിദ്യാർത്ഥികൾക്കു കിട്ടേണ്ട പണം നഷ്ടപ്പെടുത്തേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്. പക്ഷേ, ഒരു കാരണവശാലും അത് അംഗീകരിക്കരുത് എന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ലീഗിന് ഇത് അഭിമാന പ്രശ്നമായി മാറിക്കഴിഞ്ഞു. പിഎം ശ്രീക്കെതിരേ എംഎസ്എഫ് നടത്തിയ സമരങ്ങളെ തള്ളിപ്പറയാൻ മുസ്ലിം ലീഗിന് കഴിയില്ല. മുസ്ലിം ലീഗിനെ പിണക്കി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനും കഴിയില്ല. പിഎം ശ്രീക്കു വേണ്ടി രൂപീകരിച്ച മന്ത്രി സഭാ ഉപസമിതി ഒറ്റയോഗം മാത്രമാണ് ചേർന്നത്. തുടർനടപടികളൊന്നും ഉണ്ടായില്ല. പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ചു എന്നാണ് ഇതു നൽകുന്ന സൂചന. പക്ഷേ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ അതു തെളിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.

ഇനി നോക്കുക സമാന സ്ഥിതിയിൽ കഴിഞ്ഞ ഇടതുമുന്നണി സർക്കാരും എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിൽ അപമാനിക്കപ്പെട്ടു എന്ന തോന്നലാണ് മന്ത്രിമാരായ കെ രാജനും പി പ്രസാദിനും ജി ആർ അനിലിനും ജെ ചിഞ്ചുറാണിക്കും അന്ന് ഉണ്ടായത്. പിഎം ശ്രീ നടപ്പാക്കാൻ പോകുന്നുവെന്ന് പുറത്ത് പറഞ്ഞു കേൾക്കുന്നു, അതു ചെയ്യരുത് എന്ന് ഈ മന്ത്രിമാർ പറഞ്ഞു. അപ്പോൾ ഒരു പ്രതികരണവും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയും മിണ്ടിയില്ല. ആ മന്ത്രിസഭാ യോഗത്തിനു മുൻപു തന്നെ എല്ലാം തീരുമാനമായി എന്ന് പിന്നീട് പുറത്തുവന്നു. ഇതിൽപ്പരം അപമാനം വേറെയില്ല. സിപിഐ ശക്തമായി പ്രതിഷേധിച്ചു. ആ പ്രതിഷേധം ഇപ്പോഴും തുടരുന്നുമുണ്ട്. സിപിഐയുടെ പ്രതിഷേധത്തെ തുടർന്ന് പിഎം ശ്രീയിൽ നിന്ന് സംസ്ഥാനം പിന്നോട്ടുപോയി. നടപ്പാക്കുന്നില്ലെന്ന് കേന്ദ്രത്തിന് കത്തെഴുതി. സ്കൂളുകൾ തെരഞ്ഞെടുക്കുകയോ നടപടിയിലേക്കു കടക്കുകയോ ചെയ്തില്ല. തത്വത്തിൽ അതേ നിലയിൽ തന്നെയാണ് ഇപ്പോഴും സംസ്ഥാനം തുടരുന്നത്.

പിഎം ശ്രീ എങ്ങനെ പരിഹരിക്കും

പിഎം ശ്രീ സ്കൂൾ വിഷയം സൂചികൊണ്ട് എടുത്തു പരിഹരിക്കാവുന്നതായിരുന്നു. ഇനി തൂമ്പകൊണ്ടു കൊത്തിയാലും പരിഹരിക്കപ്പെടുമോ എന്ന് ഉറപ്പുമില്ല. ഇവിടെ ഏക പ്രശ്ന പരിഹാര സാധ്യത പദ്ധതിയിൽ നിന്നുള്ള പിന്മാറ്റമാണ്. എന്നാൽ അങ്ങനെ പിന്മാറാൻ കഴിയുന്നതല്ല ഈ കരാർ. കേന്ദ്രസർക്കാരിന് അല്ലാതെ കരാറിൽ നിന്നു പിന്നോട്ടുപോകാൻ കഴിയില്ല. ആ സാഹചര്യത്തിൽ കരാർ നടപ്പാക്കാതിരിക്കുക എന്നതാണ് മുന്നിലുള്ള പോംവഴി. കേന്ദ്ര സിലബസ് പഠിപ്പിക്കാതിരിക്കാൻ സംസ്ഥാനത്തിനു കഴിയും. പിഎം ശ്രീ സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ കരിക്കുലമാണ് തുടരേണ്ടത് എങ്കിലും പുസ്തകവും പാഠഭാഗവുമൊക്കെ സംസ്ഥാനത്തിനു തീരുമാനിക്കാം. അതുകൊണ്ട് എൽഡിഎഫും യുഡിഎഫും ഭരിക്കുന്നിടത്തോളം സിലബസിൽ കാവിവൽക്കരണം നടക്കില്ല എന്നു വേണമെങ്കിൽ പറയാം. കേരളത്തിൽ ബിജെപി ഭരിക്കാത്തിടത്തോളം കാലം സിലബസ് ഇപ്പോഴത്തെ സ്ഥിതിയിൽ തുടരുക തന്നെ ചെയ്യും എന്നും വാദിക്കാം. പക്ഷേ, ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ 5+3+3+4 ഏറെക്കാലം അവഗണിക്കാൻ സംസ്ഥാനത്തിനു കഴിയില്ല. അത് ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് ചോദ്യം. അഞ്ചു വർഷത്തെ ഫൗണ്ടേഷനും മൂന്നുവർഷത്തെ വീതം പ്രിപ്രേറ്ററിയും മിഡിൽ സ്കൂളും നാലുവർഷത്തെ സെക്കൻഡറിയും കഴിഞ്ഞുവരുന്നവരാണ് മറ്റുകുട്ടികൾ. അവിടെ പത്ത്, + ടു ഒരു കുറഞ്ഞ യോഗ്യതയായി കണക്കാക്കപ്പെടുമെന്ന ആശങ്കയുണ്ട്. ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷയുടെ സിലബസ് എൻഇപി അടിസ്ഥാനമാക്കിയാവും ചോദിക്കുക. ജെഇഇയും നീറ്റും ഗേറ്റുമെല്ലാം ബാലികേറാമലയാകുന്ന പ്രശ്നം വരും. ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിൽ പണ്ട് ഉണ്ടായിരുന്ന നാലുവർഷത്തെ ഓണേഴ്സ് ഡിഗ്രി കോഴ്സുകളൊക്കെ കേരളത്തിലും നടപ്പാക്കി കഴിഞ്ഞു. അതും ഇത്തരമൊരു തീരുമാനത്തിൽ നിന്നു വന്നതാണ്.

സുരേന്ദ്രൻ പറഞ്ഞതും നടന്നതും

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി സവർക്കറേയും ഹെഡ്ഗേവാറിനേയും കുറിച്ചു പഠിപ്പിക്കുമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പറഞ്ഞത്. എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ട വിവരം പുറത്തുവന്നപ്പോഴായിരുന്നു ആ പ്രതികരണം. പിഎം ശ്രീ പദ്ധതിയെക്കുറിച്ചുവന്ന ഏറ്റവും മാരകമായ കമന്‍റുകളിൽ ഒന്ന് അതായിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി ശിവൻകുട്ടിയേയും മുച്ചൂടും പരിഹസിച്ചതാണെന്നാണ് ആ പ്രസ്താവനയുടെ ആദ്യകേൾവിയിൽ തോന്നുക. എന്നാൽ പച്ചപ്പരമാർത്ഥം അങ്ങനെയാണ്. സവർക്കറെ വീർ സവർക്കർ എന്നു വിളിച്ചു പാടിപ്പുകഴ്ത്തുന്ന പുസ്തകമാണ് പതിനൊന്നാം ക്ലാസ്സിലെ ചരിത്രത്തിലുള്ളത്. പത്താം ക്ലാസ്സിൽ സവർക്കറേയും ഹെഡ്ഗേവാറിനേയും കുറിച്ച് രണ്ട് അധ്യായങ്ങൾ. ഇതിനു പുറമെ ഹെഡ്ഗേവാർ നേരിട്ടെഴുതിയ ലേഖനം എട്ടാം ക്ലാസ്സിൽ. ഇതുകൂടാതെ പത്താം ക്ലാസിൽ ഭാരതാംബയുടെ അമരപുത്രന്മാർ എന്ന പേരിൽ ആർഎസ്എസ്-ഹിന്ദുമഹാസഭ നേതാക്കളെ പരിചയപ്പെടുത്തുന്ന പാഠം. പുരാതന ഇന്ത്യയുടെ കുതിപ്പുകൾ എന്ന പേരിൽ രാമായണത്തിലെ പുഷ്പക വിമാനവും മഹാഭാരതത്തിലെ കൗരവരുടെ പിറവിയും ഒക്കെ വിവരിക്കുന്ന പാഠഭാഗങ്ങൾ. ഇതെല്ലാമാണ് നിലവിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ഇറക്കിവിടുന്ന പുസ്തകങ്ങൾ. ഈ പുസ്തകങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ പക്ഷേ, സംസ്ഥാനങ്ങൾ തീരുമാനിക്കണം. കർണാടകയിലും രാജസ്ഥാനിലുമൊക്കെ ഭരണം മാറുമ്പോൾ ഈ പാഠഭാഗങ്ങൾ എടുത്തുമാറ്റുന്നതും തിരികെ കയറ്റുന്നതുമാണ് പ്രധാന രാഷ്ട്രീയ പ്രവർത്തനങ്ങൾ.

രാജസ്ഥാനിലെ പുസ്തക പരിഷ്കാരം മൂന്നുവട്ടം

ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നശേഷം രാജസ്ഥാനിൽ മൂന്നുവട്ടമാണ് പുസ്തകങ്ങൾ പരിഷ്കരിച്ചത്. ആദ്യം കേന്ദ്രം നിർദേശിച്ച പുസ്തകങ്ങൾ അതുപോലെ അച്ചടിച്ചു. അതിൽ അശോക് ഗലോട്ട് സർക്കാർ ഇടപെട്ടു. അന്നു പുതിയ പുസ്തകം കൊണ്ടുവന്നതിനു പുറമെ അശോക് ഗലോട്ട് സർക്കാർ മറ്റൊരു രസകരമായ തിരുത്തും വരുത്തിയിരുന്നു. എട്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ സവർക്കറെക്കുറിച്ചുള്ള ഓരോ പരാമർശത്തിനു മുൻപും വീർ എന്നുണ്ടായിരുന്നു. വീർ സവർക്കറിലെ വീർ മുഴുവൻ വെട്ടിക്കളഞ്ഞാണ് പരിഷ്കരിച്ച പുസ്തകം എന്ന പേരിൽ 2020ൽ പുതിയ പുസ്തകം നൽകിയത്. ആ പുസ്തകത്തിലെ ആകെ മാറ്റം സവർക്കറെക്കുറിച്ചുള്ള വിശേഷണങ്ങൾക്കു മുൻപെല്ലാം ഉണ്ടായിരുന്ന വീർ മാറ്റിയതു മാത്രമായിരുന്നു. സവർക്കറെക്കുറിച്ച് എന്തെല്ലാം പുകഴ്ത്തലുകൾ ഉണ്ടായിരുന്നോ അതെല്ലാം ആ പുസ്തകത്തിൽ നിലനിർത്തുകയും ചെയ്തു. രാജസ്ഥാനു പുറമെ പാഠ്യപദ്ധതി പരിഷ്കാരം ഏറ്റവും ഗംഭീരമായി നടന്നത് കർണാടകയിലാണ്. കർണാടകയിൽ ബിജെപി സർക്കാർ മാറി കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 18 പാഠഭാഗങ്ങളാണ് മാറ്റിയത്. ചില പുസ്തകങ്ങൾ അപ്പാടെ പിൻവലിക്കുകയും ചെയ്തു. പത്താം ക്ലാസിൽ “നിജവാദ ആദർശ പുരുഷ യാരാഗബേകു?” എന്ന പേരിൽ ഒരു പാഠമുണ്ടായിരുന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ ജീവിതകഥയായിരുന്നു ആ പുസ്തകം. അതിനു പകരം ശിവകോട്യാചാര്യയുടെ സുകുമാര സ്വാമിയുടെ കഥ എന്ന പാഠം ചേർത്തു. വി ഡി സവർകറെക്കുറിച്ച് കെ ടി ഗട്ടി എഴുതിയ ലേഖനമായിരുന്നു എട്ടാം ക്ലാസിൽ പഠിക്കാനുണ്ടായിരുന്നത്. കലവണ്ണ ഗദ്ദാവാരു എന്ന ആ പാഠഭാഗത്തിനു പകരം വിജയമാല രംഗനാഥിന്‍റെ ബ്ലഡ് ഗ്രൂപ്പ് എന്ന അധ്യായം ചേർത്തു. പാരമ്പള്ളി നരസിംഹ ഐതാൾ എഴുതിയ ഭൂ കൈലാസം എന്ന ഹിന്ദുത്വ നാടകം മാറ്റി നെഹ്റു ഇന്ദിരക്കയച്ച കത്ത് ഉൾപ്പെടുത്തി. അതും എട്ടാം ക്ലാസിൽ തന്നെ.

കർണാടകയിലെ പത്താം ക്ലാസിലെ കന്നഡ പുസ്തകത്തിൽ പോലും ശ്രേഷ്ഠ ചിന്തനങ്ങൾ എന്ന പേരിൽ ഹിന്ദുത്വ ആശയങ്ങൾ മാത്രം വിവരിക്കുന്ന പാഠഭാഗം ഉണ്ടായിരുന്നു. അത് എടുത്തുമാറ്റിയിട്ട് പകരം പാഠഭാഗങ്ങൾ ഒന്നും വയ്ക്കാതെയാണ് കർണാടക പുസ്തകം ഇറക്കിയത്. സർക്കാരുകൾ മാറിമാറി വരുമ്പോൾ പാഠഭാഗങ്ങൾ മാറ്റുക എന്ന ഭഗീരഥ പ്രയത്നമാണ് ഭരണം മാറുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നത്. എന്നാൽ ബിജെപി സ്ഥിരമായി ഭരിക്കുന്ന ഗുജറാത്തിലൊന്നും ഇതൊരു ചർച്ചയെ ആകുന്നില്ല. അവിടെ കേന്ദ്രത്തിൽ നിന്ന് ഉൾപ്പെടുത്തുന്ന അതേ പാഠഭാഗങ്ങൾ വച്ചാണ് പഠനം നടക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും ചില പാഠഭാഗങ്ങളൊക്കെ മാറ്റിയെങ്കിലും സമ്പൂർണമായി സംസ്ഥാന സർക്കാർ ഇടപെട്ടില്ല. ആന്ധ്രയിൽ നടത്തിവന്നിരുന്ന പാഠപുസ്തക പരിഷ്കരണം ചന്ദ്രബാബു നായിഡു അധികാരമേറ്റപ്പോൾ മരവിപ്പിക്കുകയും ചെയ്തു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റശേഷം കാര്യമായ മാറ്റം വരുത്തിയിരുന്നില്ല.

കേരളത്തിലെ പുസ്തകങ്ങളുടെ ഗതിയെന്ത്

ദേശീയ വിദ്യാഭ്യാസ നയം പിന്തുടരുക എന്നാൽ പുസ്തകങ്ങൾ അതുപോലെ പകർത്തുക എന്ന് അർത്ഥമില്ല. പക്ഷേ കേന്ദ്രം നിശ്ചയിക്കുന്ന സിലബസ് പിന്തുടരേണ്ടിവരും. ആ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അസാമാന്യമായ ശ്രദ്ധയും പുലർത്തേണ്ടിവരും. ചരിത്രത്തിലും ഭാഷയിലും മാത്രമല്ല ശാസ്ത്രത്തിലും ഈ പ്രശ്നമുണ്ട്. 2023ലെ നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ സ്വീകരിക്കുക എന്നതാണ് കേന്ദ്രം നൽകുന്ന നിർദേശം. ഇതു പൂർണമായും തള്ളാൻ സംസ്ഥാനത്തിനു കഴിയില്ല. നാഷനൽ കരിക്കുലം ഫ്രെയിംവർക്കിലെ പുസ്തകങ്ങളുടെ മൊഴിമാറ്റം നടക്കുമ്പോൾ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അപകടം സംഭവിക്കും. ഇതിനർത്ഥം നാഷനൽ കരിക്കുലം ഫ്രെയിംവർക്കിലെ പാഠഭാഗങ്ങൾ കേരളത്തിൽ ഇപ്പോൾ പഠിപ്പിക്കുന്നില്ല എന്നല്ല. സിബിഎസ് ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളുമെല്ലാം പിന്തുടരുന്നത് ഈ പാഠ്യപദ്ധതിയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകളുടെ സിബിഎസ്ഇ സ്കൂളുകളിലും ഇവ തന്നെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് പല പാഠഭാഗങ്ങളിലും ഹിന്ദുത്വ താൽപര്യങ്ങൾ കടന്നുവരുന്നുണ്ട്. അവ ഇപ്പോൾ തന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഗാന്ധിജിയും നെഹ്റുവുമൊക്കെ അപ്രസക്തരാവുകയും സവർക്കറും ഹെഡ്ഗേവാറുമൊക്കെ തിളങ്ങുകയും ചെയ്യുന്ന പാഠങ്ങളാണ് പലതും. ദേശീയ പാഠ്യപദ്ധതി തെരഞ്ഞെടുത്തു എന്നതുകൊണ്ട് ആ പുസ്തകം പഠിപ്പിക്കാൻ ബാധ്യതയില്ലെന്നതു ശരി. പക്ഷേ, സിലബസ് തന്നെ ഹിന്ദുത്വ താൽപര്യങ്ങളോടെയുള്ളതാകുമ്പോൾ എങ്ങനെ ഇടപെടൽ സാധ്യമാകും എന്നതാണു ചോദ്യം.

Tags:

#Curriculum Reform #kerala politics #muslim league #Saffronisation of Education #udf pm shri scheme
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു

ഏറ്റവും പുതിയത്

ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്

ഏറ്റവും പുതിയത്

ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Recent Posts

  • വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു
  • ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്
  • പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?
  • പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap