Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / റാന്നിയിൽ ദുരിതം ഒഴിയുന്നില്ല;രാത്രിയിലും പെയ്തത് ശക്തമായ മഴ

കേരളം

റാന്നിയിൽ ദുരിതം ഒഴിയുന്നില്ല;രാത്രിയിലും പെയ്തത് ശക്തമായ മഴ

Jishitha Bigtv Jishitha Bigtv
August 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
റാന്നിയിൽ ദുരിതം ഒഴിയുന്നില്ല;രാത്രിയിലും പെയ്തത് ശക്തമായ മഴ
മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെതിരെ സിപിഐഎമ്മും ബിജെപിയും വിമർശനം ശക്തമാക്കി

മുൻകരുതൽ അറിയിപ്പുകൾക്കിടയിലും റാന്നിയിലെ പ്രളയദുരിതം തുടരുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലുണ്ടായ ശക്തമായ മഴയോടെ വീണ്ടും വെള്ളം കയറി. മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് വരും മണിക്കൂറുകളിൽ പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകുന്നത്.

രാത്രിയിൽ ശബരിമല വനമേഖലയുൾപ്പെടെ കനത്ത മഴ ലഭിച്ചതോടെയാണ് പമ്പയാറ്റിൽ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതിന് പിന്നാലെ രാവിലെ 9.30ഓടെ മൂഴിയാർ ഡാമിന്റെ ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി കക്കാട്ടാറിലേക്കും പമ്പയാറ്റിലേക്കും വെള്ളം ഒഴുക്കിത്തുടങ്ങി. ഈ വെള്ളം മണിക്കൂറുകൾക്കകം റാന്നി മേഖലയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

വീണ്ടും വെള്ളം കയറിയതോടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കഴിഞ്ഞ ദിവസങ്ങളായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പാഴായതായി വ്യാപാരികളും നാട്ടുകാരും പറയുന്നു. മുൻ ദിവസങ്ങളിലേതുപോലെ മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന വിമർശനം ആവർത്തിക്കാതിരിക്കാൻ ഇത്തവണ വ്യാപകമായ അറിയിപ്പുകൾ നൽകിയ ശേഷമാണ് ഡാം തുറന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ആദ്യ പ്രളയം തന്നെ എല്ലാം തകർത്തതിനാൽ ഇപ്പോഴത്തെ മുന്നറിയിപ്പ് കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ദുരിതബാധിതരുടെ പ്രതികരണം.

വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആരാധനാലയങ്ങൾ ഉൾപ്പെടെ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ദിവസങ്ങളായി ഭക്ഷണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭിക്കാതെ ദുരിതം അനുഭവിക്കുന്നതായി ക്യാമ്പുകളിലുള്ളവരും പ്രദേശവാസികളും പറയുന്നു.

ഇതിനിടെ ശബരിമല പാതയിലെ അട്ടത്തോട് മേഖലയിൽ ഉൾപ്പെടെ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്നതിനാൽ പമ്പാതീരത്തുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

Tags:

#flash flood #pathanamthitta #ranni
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap