സർക്കാർ ഭൂമിയിൽ മരം കൊള്ള. മലപ്പുറം താഴേക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്. ചില്ലകൾ മുറിച്ചുമാറ്റാൻ നൽകിയ ഉത്തരവിന്റെ മറവിൽ പഞ്ചായത്തിലെ ഇടത് അംഗം മരം മുറിച്ച് കടത്തിയെന്നാണ് ആരോപണം.
താഴേക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികളിലെ മരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനിച്ചത്. പ്രദേശവാസി കൂടിയായ ഇടത് അംഗത്തെ ഇതിനായി യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളാണ് ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്തിയത്.
താഴേക്കോട് പഞ്ചായത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്. ചില്ലകൾക്ക് പുറമെ മരം മുറിച്ചുകടത്തിയതും എൽഡിഎഫിന്റെ ന്റെ ആണെന്നാണ് യുഡിഎഫ് ആരോപണം. ചില്ലകൾ മാത്രമാണ് മുറിച്ചതന്നും മരം മറ്റാരോ മുറിച്ച് കടത്തിയന്നുമാണ് ഇടത് അംഗത്തിന്റെ വിശദീകരണം. മരം മുറിയിൽ പ്രതിഷേധിച്ച സിപിഐഎം, പഞ്ചായത്തിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
