Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിതൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വംതിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റികോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾമുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ

ഏറ്റവും പുതിയത്

പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ

Rakhi Bigtv Rakhi Bigtv
October 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ

പൂരം കലക്കലിൽ ആരോപണ വിധേയനായിരുന്ന അന്നത്തെ എഡിജിപി എം ആർ അജിത് കുമാറിനെക്കുറിച്ച് റിപ്പോർട്ട് മൗനം പാലിക്കുന്നത് എന്തുകൊണ്ട്?

 

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന തൃശൂർ പൂരം. അതു കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തിലെ എട്ടുപേർക്ക് പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്ന അന്വേഷണ റിപ്പോർട്ട്. ഡിഐജി തോംസൺ ജോസിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഡിജിപി റവാഡ എ ചന്ദ്രശേഖർ അതിപ്പോഴാണ് സർക്കാരിന് കൈമാറുന്നത്. പൂരം നടത്താൻ ചുമതലപ്പെട്ടവർ പൂരം കലക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗൂഢാലോചന, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്താനാണ് നിർദേശം. തിരുവമ്പാടിയും പാറമേക്കാവും ചേർന്നു നടത്തേണ്ടതാണ് പൂരം. അതിൽ തിരുവമ്പാടി ദേവസ്വം അംഗങ്ങൾക്കെതിരേയാണ് ആരോപണമുന.
2024 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കാൻ എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസുമായി ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി ഡി സതീശനാണ്. ഈ റിപ്പോർട്ടിൽ ഏതായാലും എഡിജിപി എം ആർ അജിത് കുമാറിനെക്കുറിച്ച് പരാമർശമില്ല. തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികളാണ് പ്രതികൾ. എന്നാൽ എഡിജിപിയെ കുറ്റക്കാരനാക്കുന്ന ഒരു റിപ്പോർട്ട് കാര്യമായ നടപടികളൊന്നും എടുക്കാതെ ഇപ്പോഴും സർക്കാരിൻറെ കയ്യിലുണ്ട്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയ റിപ്പോർട്ടാണ് അത്. ഇതുകൂടാതെ മുൻ ഡിജിപി ദർവേഷ് സാഹിബും അജിത് കുമാറിൻറെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു. അതിലും നടപടി ഉണ്ടായില്ല.

പൂരവും എഡിജിപിയും

പൂരം കലങ്ങിയപ്പോൾ അന്നത്തെ എ ഡി ജി പി എം ആർ അജിത് കുമാർ നിരുത്തരവാദപരമായി പെരുമാറി എന്നാണ് കോൺഗ്രസും സിപിഐയും ആരോപിച്ചത്. എഡിജിപി എം ആർ അജിത്കുമാർ ആ പൂരത്തിനു മുൻപാണ് ആർഎസ്എസ് ഉന്നതരെ കണ്ടത്. തൃശ്ശൂരുവെച്ചും തിരുവനന്തപുരത്തുവെച്ചും കണ്ടു. ആർഎസ് എസ് നേതാക്കളെ സംസ്ഥാന എഡിജിപി ഒരിക്കലും കാണേണ്ട കാര്യമില്ല. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേന്ദ്രമന്ത്രിമാർ വിളിച്ചാൽ പോകണം. എന്നാൽ, ആർ എസ് എസിന് എന്താണ് ഗവൺമെൻറ് ഓഫ് ഇന്ത്യയിൽ കാര്യം. അങ്ങനെയൊരു സംഘടനയുടെ നേതാവിനെ എന്തിനാണ് കേന്ദ്ര സർവീസിലുള്ള ഉദ്യോഗസ്ഥൻ കാണുന്നത്. ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പൂരം കലങ്ങിയത്. പൂരം കലങ്ങിയപ്പോൾ എ ഡി ജി പി എങ്ങനെയാണ് പെരുമാറിയതെന്ന് ബിശ്വനാഥ് സിൻഹയുടെ അന്വേഷണ റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നുണ്ട്. പൂരം അലങ്കോലപ്പെട്ടിട്ടും അജിത്കുമാർ ഇടപെട്ടില്ല എന്നാണ് ആരോപണം. ഇത് കർത്തവ്യലംഘനമാണ്. കമ്മിഷണർ അങ്കിത് അശോകും പൂരം സംഘാടകരുമായി വാക്കേറ്റം ഉണ്ടായത് മന്ത്രി കെ രാജനാണ് എഡിജിപിയെ ഫോണിൽ അറിയിച്ചത്.

സ്ഥലത്തുണ്ടെന്നും മേൽനോട്ടം വഹിക്കുന്നുണ്ടെന്നുമാണ് എഡിജിപി മറുപടി നൽകിയത്. രാത്രി പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രി വിളിച്ചിട്ടും എം ആർ അജിത് കുമാർ ഫോൺ എടുത്തില്ല. രാത്രിയിൽ ദേവസ്വം അധികൃതരും പൊലീസുമായി വെടിക്കെട്ടിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ദേവസ്വം വെടിക്കെട്ട് നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ആംബുലൻസിൽ സിനിമയിലെ നായകനെപ്പോലെ സുരേഷ് ഗോപി വന്നിറങ്ങി. സംഭവം കോംപ്രമൈസാക്കി. അന്ന് സുരേഷ് ഗോപി എംപിയല്ല. തൃശ്ശൂരുനിന്നുള്ള സ്ഥാനാർത്ഥി മാത്രമാണ്. ആ സ്ഥാനാർത്ഥി പറയുന്നതാണ് ഇരുദേവസ്വങ്ങളും അനുസരിച്ചത്. പൊലീസിന് വീഴ്ചയുണ്ടോ എന്നു നോക്കേണ്ട അജിത് കുമാർ ഉറങ്ങിപ്പോയി എന്നാണ് മറുപടി നൽകിയത്. പൂരത്തിന് മേൽനോട്ടം വഹിക്കാൻ വന്നയാൾ കിടന്നുറങ്ങിയെങ്കിൽ അതിലും വലിയ കർത്തവ്യ വീഴ്ചയില്ല. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

പൂരം കലങ്ങിയപ്പോൾ ഗുണം ആർക്ക്?

പുരം കലങ്ങിയപ്പോൾ ഗുണം അവിടെ ആംബുലൻസിൽ വന്നിറങ്ങിയ സുരേഷ് ഗോപിക്ക് ഉണ്ടായി എന്നാണ് സിപിഐയും കോൺഗ്രസും ആരോപിച്ചത്. സുരേഷ് ഗോപി എംപിയായി ജയിച്ചു. കേന്ദ്രമന്ത്രിയായി. എഡിജിപി എം ആർ അജിത് കുമാറിനെതിരായ രണ്ടു റിപ്പോർട്ടുകൾ. തിരുവമ്പാടി ദേവസ്വത്തിനെതിരേ ഇപ്പോഴത്തെ റിപ്പോർട്ട്. ഇതെല്ലാം ചേർത്തുവയ്ക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. പൂരം കലങ്ങാൻ ചിലരൊക്കെ ക്വട്ടേഷൻ ഏറ്റെടുത്തിരുന്നു. പൂരം കലങ്ങേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. അവിടെ നേട്ടമുണ്ടാക്കിയത് ആരാണെന്നോ അവരുടെ നേട്ടമെന്തായിരുന്നെന്നോ പറയുന്ന റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പൂരവുമായി ബന്ധമില്ലാത്ത മറ്റൊരു സംഭവം നോക്കുക. 2023-24ലെ ശബരിമല മണ്ഡല മകരവിളക്കുകാലം. അന്ന് ശബരിമലയിൽ ചുമതലയുമായി എഡിജിപി എം ആർ അജിത്കുമാർ ഉണ്ട്. ദിവസവും ദേവസ്വവും പൊലീസും തമ്മിൽ ഏറ്റുമുട്ടലാണ്. പതിനെട്ടാംപടി വഴി കൂടുതൽ തീർത്ഥാടകരെ കയറ്റിവിടണമെന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. സാധ്യമല്ല എന്ന മറുപടിയാണ് എം ആർ അജിത് കുമാർ നൽകിയത്. ഇരുവരും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വാക്കേറ്റമുണ്ടായി.
ആ മണ്ഡലകാലത്ത് കാര്യങ്ങളെല്ലാം തലതിരിഞ്ഞു. 24 മുതൽ 72 മണിക്കൂർ വരെ തീർത്ഥാടകർ വരി നിൽക്കേണ്ട സ്ഥിതിയുണ്ടായി. നിരവധി തീർത്ഥാടകർ മടങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചു. ചിലർ പന്തളത്തുപോയി മാലയൂരി. ഇതൊക്കെ വലിയ വാർത്തയായി. ശബരിമല പ്രക്ഷോഭകാലത്തേക്കാൾ തീർത്ഥാടനം കലങ്ങിയത് 2023-24ലെ മണ്ഡലകാലത്തായിരുന്നു. എന്നാൽ തൊട്ടടുത്തവർഷം സംഭവിച്ചതു നോക്കുക. പതിനെട്ടാംപടി വഴി കൂടുതൽ തീർത്ഥാടകരെ കടത്തിവിടാൻ പൊലീസ് അനുമതി നൽകി. അലോസരമൊന്നുമില്ലാതെ തീർത്ഥാടനം പൂർത്തിയായി. മൂന്നുമണിക്കൂർ വരെയൊക്കെ മാത്രമാണ് വരി നിൽക്കേണ്ടി വന്നത്. ശബരിമലയിൽ തീർത്ഥാടനം അലങ്കോലമായാൽ രാഷ്ട്രീയ നേട്ടമുണ്ടായത് ആർക്കാണ്. അവർക്കു തന്നെയല്ലേ തൃശൂർ പൂരം കലങ്ങിയപ്പോഴും നേട്ടമുണ്ടായത്?

എഡിജിപിയുടെ ട്രാക്റ്റർ യാത്ര

ശബരിമലയിലേക്ക് മനുഷ്യരെ ട്രാക്റ്ററിൽ കൊണ്ടുപോകരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിട്ടുള്ളതാണ്. സ്വാമി അയ്യപ്പൻ റോഡ് വഴി ചരക്കുകൊണ്ടുപോകാൻ മാത്രമെ ട്രാക്റ്റർ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഈ കർശന നിർദേശം നിലനിൽക്കുമ്പോഴാണ് എഡിജിപി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്. നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞുതന്നെയാണ് എഡിജിപി ട്രാക്റ്ററിൽ കയറിയത്. ക്യാമറ ഇല്ലാത്ത ഭാഗം നോക്കിയായിരുന്നു ട്രാക്റ്റർ നിർത്തിയിട്ടതും എഡിജിപി കയറിയതും മടങ്ങിവന്ന് ഇറങ്ങിയതും. ആരോഗ്യപ്രശ്നമുണ്ടെങ്കിൽ ആംബുലൻസാണ് വിളിക്കേണ്ടത്, ട്രാക്റ്ററല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെ പൊലീസ് ചെയ്തതാണ് ഏറ്റവും ചിരിപ്പിച്ച നടപടി. ട്രാക്റ്റർ ഓടിച്ച പൊലീസുകാരനെതിരേ കേസ് എടുത്തു. അനുവാദമില്ലാത്ത ട്രാക്റ്ററിൽ മനുഷ്യരെ കയറ്റി എന്നാണ് ആ കേസ്. ആ കയറിയ മനുഷ്യൻ എഡിജിപി എം ആർ അജിത്കുമാർ ആണെന്ന് എഫ്ഐആറിൽ ഒരിടത്തും പറയുന്നില്ല. എ ഡി ജി പി വന്നു നിന്ന് കൊണ്ടുപോകാൻ പറഞ്ഞാൽ പാവപ്പെട്ട പൊലീസുകാരൻ എന്തുചെയ്യാനാണ്. അനുസരിക്കുക എന്നല്ലാതെ ഡ്രൈവർക്കു മുന്നിൽ വേറെ എന്താണ് പോംവഴിയുള്ളത്. അതും കേരളാ പൊലീസിൻറെ സ്വന്തം ട്രാക്റ്റർ. ഉടമയാണെങ്കിൽ ഡിജിപിയും. ഡിജിപിയാക്കാൻ സർക്കാർ നൽകിയ പട്ടികയിൽ ഉണ്ടായിരുന്നയാൾകൂടിയാണ് ഈ എഡിജിപി എന്ന് മറക്കാതിരിക്കാം.
പൂരം കലക്കിയതിലും ശബരിമല വിഷയത്തിലുമെല്ലാം ഒരു എഡിജിപി എങ്ങനെയാണ് ആരോപണ വിധേയനാകുന്നത്. ആ എഡിജിപി എങ്ങനെയാണ് കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും നടപടികളിൽ നിന്നു രക്ഷപ്പെടുന്നത്. ഇപ്പോൾ തിരുവമ്പാടിയുടെ എട്ടുപേർ മാത്രം പ്രതിസ്ഥാനത്തു വരുന്നു. പൂരം കലക്കലിൽ ഇരയാക്കപ്പെട്ടു എന്നു പറഞ്ഞിരുന്ന കെ മുരളീധരനാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി. അന്ന് തൃശ്ശൂർ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് കെ മുരളീധരൻ ആയിരുന്നു.

Tags:

#ADGP #ADGP MR Ajith Kumar #kerala politics #Paramekkavu #suresh gopi #Thiruvambady #TRISSUR POORAM
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?

ഏറ്റവും പുതിയത്

സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

Recent Posts

  • ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
  • സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ
  • ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
  • ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap