ഓഫീസിലെ സ്‌ട്രോങ് റൂം തകരാർ പരിഹരിക്കണമെന്ന് പറഞ്ഞാണ് വെൽഡിങ് തൊഴിലാളിയായ തന്നെ കൊണ്ടുപോയതെന്ന് ബാലകൃഷ്ണൻ പറയുന്നു. കവര്‍ച്ചയാണ് ലക്ഷ്യമെന്ന് മനസിലായപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വധഭീഷണി മുഴക്കിയെന്നും മൊഴിയിലുണ്ട്.
2025 സെപ്റ്റംബർ 18ന് ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന കവർച്ചയിൽ പുറത്തു വരുന്നത് ഒരു ത്രില്ലറിന് സമാനമായ വിവരങ്ങൾ. ജോലി വാഗ്ദാനം ചെയ്തു തന്നെ ഖത്തറിലേക്ക് കൊണ്ടുപോകുമ്പോൾ ഉദ്ദേശം കവർച്ച ആണെന്ന് അറിയില്ലായിരുന്നുവെന്ന് ബാലകൃഷ്ണൻ. ബോംബെ ഷാജി എന്നയാളാണ് ഓഫീസിന്റെ സ്ട്രോങ്ങ് റൂം ശരിയാക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ടുപോയത്. പത്ത് ലക്ഷം രൂപയായിരുന്നു വാഗ്ദാനം.
ഓഫീസ് ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവർച്ച. കേസിൽ ആറ് പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലകൃഷ്ണൻ കീഴടങ്ങിയതോടെ മറ്റ് അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. ലോക്കർ തുറന്നതോടെ പണവും കൊണ്ട് കൂടെയുള്ളവർ പോയെന്നാണ് ബാലകൃഷ്ണന്റെ മൊഴി.
കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചനയെത്തുടർന്ന് കെ.എം.സി.സി. ഭാരവാഹികൾ കൊയിലാണ്ടി പോലീസിൽ പരാതിനൽകുകയായിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. ഖത്തറില്‍ താമസിക്കാനും കവര്‍ച്ച ആസൂത്രണം ചെയ്യാനും രണ്ടുപേരുടെ സഹായം ലഭിച്ചതായും വിവരമുണ്ട്. പരാതി നല്‍കാന്‍ വൈകിയതും ഒരു വര്‍ഷം കഴിഞ്ഞിട്ടും കവർച്ചയിൽ വ്യക്തത വരാത്തതും കെ എം സി സി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഒളിച്ചുകളിയുണ്ടെന്ന ആരോപണവും ഉയര്‍ന്നു.
