Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥനും രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥനും രൂക്ഷ വിമർശനം

BigTV News Desk BigTV News Desk
May 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥനും രൂക്ഷ വിമർശനം

ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത് എന്ന് കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്ന സമയത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിന് പ്രോസിക്യൂഷനേയും കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നും കോടതി പറഞ്ഞു. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയിരുന്ന എ ഡി തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച കേസിലാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ ജില്ലാ കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ച കോടതി, ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയത് എന്ന് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. കേസിൽ കക്ഷി ചേരാൻ എത്തിയ എ ഡി തോമസ്, അജയ് ജൂവൽ കുര്യാക്കോസ് എന്നിവരുടെ അഭിഭാഷകരോടും കേസിൽ ഗുരുതരമായി എന്താണ് നിലവിലുള്ളത് എന്ന് കോടതി ചോദിച്ചു. നിലവിലെ കേസിൽ ഗുരുതര വകുപ്പുകൾ ഇല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെയും മറുപടി. എന്നാൽ കേസിനെപ്പറ്റി കോടതിക്ക് മനസിലാക്കാനുള്ള റിപ്പോർട്ട് കോടതിയിൽ എത്തിയിരുന്നില്ല. പ്രാഥമിക റിപ്പോർട്ട് പോലും സമർപ്പിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചില്ല എന്ന ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.

ഉച്ചയ്ക്ക് 2.45ന് കേസ് വീണ്ടും കോടതി പരിഗണിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അപ്പോഴും ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ഒന്നും ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ജില്ലാ കോടതിയിൽ കേസ് നിലനിൽക്കില്ല എന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയത്.

ഇതിനുപുറമെ കേസിൽ കക്ഷി ചേരണമെന്ന പരാതിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. നിലവിലെ എഫ്ഐആറിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണസംഘത്തിന് ആവശ്യമെങ്കിൽ കോടതിയെ ഇനിയും സമീപിക്കാം. കേസിൽ പ്രോസിക്യൂഷൻ സ്വീകരിച്ച സമീപനങ്ങളോട് കടുത്ത വിമർശനമാണ് കോടതി പരസ്യമായി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല കോടതിയോട് പെരുമാറേണ്ടത് എന്നും കോടതി വിമർശിച്ചു. കേസിന്റെ ബാക്കി നടപടിക്രമങ്ങൾ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കും.

Tags:

#AD Thomas #gunman #Kerala Police #KSU #Pinarayi Vijayan #youth congress
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap