Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റംSMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് മോട്ടോർ വാഹനവകുപ്പിന്റെ ഒത്താശയോടെ !കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് : പ്രോസിക്യൂഷനൊരുങ്ങി ക്രൈം ബ്രാഞ്ച്കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർഎറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽകൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബംവിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റം

ഏറ്റവും പുതിയത്

കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റം

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റം

അരി മൊത്തവിപണിയിൽ സമാനതകളില്ലാത്ത വിലക്കയറ്റമാണ് കാണുന്നത്; മൂന്നു മാസം കൊണ്ട് കിൻറലിന് 300 രൂപ മുതൽ 800 രൂപ വരെയാണ് മൊത്തവിപണിയിൽ കൂടിയത്.

എൽനിനോ മൂലം കാലവർഷം തകിടം മറിഞ്ഞപ്പോൾ ഏറ്റവും വലിയ തിരിച്ചടി അരിയിലും പലവ്യഞ്ജനങ്ങളിലുമാണ്. മട്ട അരിയുടെ മൊത്തവില കിൻറലിന് മൂന്നു മാസം മുൻപ് ജൂലൈ 23ന് 5600 രൂപ. ഇപ്പോൾ വില 6100. 500 രൂപയാണ് കിൻറലിന് കൂടിയിരിക്കുന്നത്. ഇത് മൊത്തവിലയാണ്. ജനങ്ങളുടെ കൈകളിലെത്തുമ്പോൾ കിലോയ്ക്ക് 65 രൂപ മുതൽ 75 രൂപ വരെയാണ് ഓരോ ജില്ലകളിലേയും വില. പൊന്നി അരിയുടെ ചില്ലറ വിൽപന വില 70 രൂപയായി. മൂന്നു മാസം മുൻപ് 60 രൂപയ്ക്കു കിട്ടിയിരുന്നതാണ്. ജയ അരിയുടെ മൊത്ത വില 4500 രൂപയിൽ നിന്ന് 4900 രൂപയിലേക്കു വർദ്ധിച്ചു. റോസ് അരിക്ക് 5800 രൂപയിൽ നിന്ന് 6000 രൂപയിലേക്കാണ് മൊത്ത വില കൂടിയത്. അരിക്കു മാത്രമല്ല അനുബന്ധ സാധനങ്ങൾക്കും വലിയ വിലവർദ്ധനയുണ്ട്. തുവരപ്പരിപ്പിന് മൂന്നുമാസം കൊണ്ടുണ്ടായ വില വർദ്ധന നോക്കുക. 12750 രൂപയിൽ നിന്ന് 14700 രൂപയായി. മൊത്തവിലയിൽ തന്നെ 127 രൂപ 50 പൈസയിൽ നിന്ന 147 രൂപയിലേക്കുള്ള വർദ്ധന. ഉഴുന്നിന് മൊത്തവില 132 ൽ നിന്ന് 133 രൂപ 50 പൈസയായി വർദ്ധിച്ചു.
ചുവന്ന മട്ട അരിയുടെ ചില്ലറ വിൽപ്പന വിലയിലുണ്ടായ മാറ്റം നോക്കുക. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻറെ ഔദ്യോഗിക കണക്കാണിത്. തിരുവനന്തപുരത്ത് കിലോയ്ക്ക് 50 രൂപയുള്ളപ്പോൾ കൊല്ലത്ത് കിലോയ്ക്ക് 65 രൂപയാണ്. പത്തനംതിട്ടയിൽ 56, ആലപ്പുഴയിൽ 60, കോട്ടയത്ത് 58, ഇടുക്കിയിൽ 62, എറണാകുളത്ത് 62, തൃശൂർ 51, പാലക്കാട് 59, മലപ്പുറത്ത് 50, കോഴിക്കോട് 53, വയനാട് 48, കണ്ണൂർ 55, കാസർഗോഡ് 54. ജില്ലകൾ തമ്മിലുള്ള അന്തരം തന്നെ 10 മുതൽ 22 രൂപ വരെയാണ്. വിപണി ഇടപെടലിൻറെ അപര്യാപ്തതയാണ് ഒരിനം അരിക്കു തന്നെയുള്ള ഈ വമ്പൻ വിലവ്യത്യാസം കാണിക്കുന്നത്. റോസ് അരിക്ക് തിരുവനന്തപുരത്ത് 62ഉം കൊല്ലത്ത് 63ഉം ആണ്. ആന്ധ്രവെള്ള അരിക്കും വലിയ വില വ്യത്യാസമാണ് ഉണ്ടായത്. കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന അരിക്ക് ഇപ്പോൾ 42 മുതൽ 52 രൂപ വരെയാണ് വിവിധ ജില്ലകളിലെ വില.
അരിയിൽ മാത്രമല്ല പലവ്യഞ്ജനങ്ങളിലും ചില്ലറ വിൽപന വിപണിയിൽ വിലമാറ്റം പ്രകടമാണ്. ഉഴുന്നിൻറെ മൊത്തവില 132.50 ആണെങ്കിൽ ചില്ലറ വിൽപന വില 145 രൂപ മുതൽ 164 രൂപ വരെയാണ്. കാസർഗോഡ് 164ഉം എറണാകുളത്ത് 162 രൂപയുമാണ് വില. പഞ്ചസാര വില കിലോയ്ക്ക് 58 രൂപ വരെ എത്തി നിൽക്കുന്നു. വെളിച്ചെണ്ണയ്ക്ക് 260 രൂപ മുതൽ 350 രൂപ വരെയാണ് വിവിധ ജില്ലകളിലെ വില. സവാളയ്ക്ക് സംസ്ഥാന ശരാശരി വില 59 രൂപ 14 പൈസയാണ്. 54 രൂപ മുതൽ 64 വരെയാണ് വിവിധ ജില്ലകളിലെ വില. വഴുതനയ്ക്ക് കിലോയ്ക്ക് 46 രൂപ 64 പൈസയായി. വെണ്ടയ്ക്ക സംസ്ഥാന ശരാശരി 46 രൂപ 61 പൈസ. വിവിധ ജില്ലകളിൽ 40 മുതൽ 60 രൂപവരെയാണ് വില. ബീൻസിന് സംസ്ഥാന ശരാശരി 93 രൂപ 21 പൈസ. തിരുവനന്തപുരം 121, കൊല്ലം 110, പത്തനംതിട്ട 105, ആലപ്പുഴ 90, കോട്ടയം 80, ഇടുക്കി 100, എറണാകുളം 70, തൃശൂർ 100, പാലക്കാട് 80, മലപ്പുറം 90, കോഴിക്കോട് 100, വയനാടും കണ്ണൂരും 90, കാസഗോഡ് 80 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വില. പാവയ്ക്കയ്ക്ക് സംസ്ഥാന ശരാശരി 78 രൂപ 21 പൈസയാണ്. വിവിധ ജില്ലകളിൽ 60 മുതൽ 90 രൂപ വരെ നൽകണം. തക്കാളി വില മാത്രമാണ് കുറഞ്ഞു നിൽക്കുന്നത്. സംസ്ഥാന ശരാശരി 37 രൂപ 71 പൈസ. വിവിധ ജില്ലകളിൽ 24 രൂപ മുതൽ 52 രൂപ വരെ.
അരിയുടെ വിലക്കയറ്റത്തിന് പ്രധാനകാരണമായി പറയുന്നത് കാലാവസ്ഥയിലുണ്ടായ മാറ്റമാണ്. ആന്ധ്രയിലും കർണാടകയിലും മഴ കുറഞ്ഞതാണ് പ്രധാനകാരണം. പച്ചക്കറി വിലയെ ബാധിച്ചത് തമിഴ്നാട്ടിലെ മഴക്കുറവും. കാലവർഷം സാധാരണ കിട്ടേണ്ടതിൻറെ 20 മുതൽ 40 ശതമാനം വരെ കുറവാണ് ഇത്തവണ ഉണ്ടായത്. വരും മാസങ്ങളിലും വലിയ തോതിൽ വില ഉയരുമെന്ന ആശങ്ക വിപണിയിലുണ്ട്.

Tags:

#Cost of Living #El nino #Food Inflation #Grocery Price Hike #Kerala Price Rise #Kerala Rice Price #Monsoon Failure
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

SMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ

ഏറ്റവും പുതിയത്

ബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് മോട്ടോർ വാഹനവകുപ്പിന്റെ ഒത്താശയോടെ !

ഏറ്റവും പുതിയത്

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് : പ്രോസിക്യൂഷനൊരുങ്ങി ക്രൈം ബ്രാഞ്ച്

Recent Posts

  • കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റം
  • SMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ
  • ബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് മോട്ടോർ വാഹനവകുപ്പിന്റെ ഒത്താശയോടെ !
  • കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് : പ്രോസിക്യൂഷനൊരുങ്ങി ക്രൈം ബ്രാഞ്ച്
  • കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap