ശമ്പളം, അലവൻസ്, പെൻഷൻ എന്നിവ വൻതോതിൽ വർധിപ്പിക്കുന്ന ബിൽ ഒരു എംഎൽഎമാരുടെ പോലും എതിർപ്പില്ലാതെയാണ് നിയമസഭ പാസാക്കിയത്. 2018 ന് ശേഷം ആദ്യമായാണ് എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്നത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ബില്ലിന് ഗവർണർ അംഗീകാരം നൽകിയതോടെ നിയമസഭയിൽ എത്തി. വൈകുന്നേരത്തോടെ നിയമസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഒരു എംഎൽഎമാർ പോലും എതിർപ്പുയർത്തിയില്ല. വിമാനം ഇല്ലാത്ത മണ്ഡലങ്ങളിൽ റെയിൽവേ കൂപ്പൺ അനുവദിക്കണമെന്ന് സജി ചെറിയാന്റെ ആവശ്യം. റോഡ് യാത്രയ്ക്ക് ഡീസൽ കൂപ്പൺ വേണമെന്ന് വി.ജോയിയുടെയും ആവശ്യം. രണ്ടും അംഗീകരിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്.
മറ്റെല്ലാ മേഖലയിലും പലതവണ ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോഴും എംഎൽഎമാർക്ക് നടപ്പിലാക്കിയില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഐക്യകണ്ഠേന പാസാക്കിയതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്പീക്കറുടെ അഭിനന്ദനം. ഇതോടെ മന്ത്രിമാരുടെ ശമ്പളം 1,08,000 ത്തിൽ നിന്ന് 1,22,000 ആകും. 70,000 ൽ നിന്ന് 98,000 ലേക്ക് എംഎൽഎമാരുടെ ശമ്പളം ഉയരും. എംഎൽഎമാരുടെ പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്.
