Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കടുത്ത സാമ്പത്തിക പ്രതിസന്ധി ;സർക്കാർ ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണമില്ല

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി ;സർക്കാർ ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണമില്ല

Jishitha Bigtv Jishitha Bigtv
July 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കടുത്ത സാമ്പത്തിക പ്രതിസന്ധി ;സർക്കാർ ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണമില്ല
ഡിഎ കുടിശികയും ക്ഷേമ പെൻഷൻ ഉണ്ടാക്കിയ അധിക ബാധ്യതയുും തീർത്തശേഷം മതി ശമ്പള പരിഷ്കരണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സർക്കാർ ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സാധ്യതയില്ലെന്ന സൂചന. മുൻകാല ഡിഎ കുടിശികയും സാമൂഹ്യക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട അധിക ബാധ്യതയും തീർത്തശേഷം മാത്രമേ ശമ്പള പരിഷ്കരണം പരിഗണിക്കൂ എന്ന നിലപാടിലാണ് സർക്കാർ. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ സർക്കാരിന്റെ വാർഷിക ശമ്പള-പെൻഷൻ ബാധ്യത ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് നിലവിൽ 5.43 ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്. അവസാനമായി 2020-21 ശമ്പള പരിഷ്കരണമാണ് നടപ്പാക്കിയത്. തുടർന്ന് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും, കമ്മീഷന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കാലാവധി നീട്ടാൻ സർക്കാർ തയ്യാറാകാതിരുന്നതോടെ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ചു.

പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ . 2021-ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ ശമ്പള-പെൻഷൻ ചെലവ് 33,043 കോടി രൂപയിൽ നിന്ന് 68,852 കോടി രൂപയായി ഉയർന്നിരുന്നു. നിലവിൽ ഇത് 75,319 കോടി രൂപയാണ്. വീണ്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ വാർഷിക ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ഇതിനുപുറമെ, മുൻ സർക്കാരിന്റെ കാലത്തെ 23,670 കോടി രൂപയുടെ ഡിഎ കുടിശികയും, സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിലൂടെ ഉണ്ടായ 17,500 കോടി രൂപയുടെ അധിക ബാധ്യതയും സർക്കാരിന് തീർപ്പാക്കാനുണ്ട്. ഈ ബാധ്യതകൾ കുറച്ചശേഷം മാത്രമേ ശമ്പള പരിഷ്കരണത്തിലേക്ക് കടക്കൂ എന്നതാണ് നിലവിലെ സമീപനം.

സാധാരണ അഞ്ച് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കാറുള്ളത്. ഇത് പത്ത് വർഷത്തിലൊരിക്കൽ എന്ന രീതിയിലേക്ക് മാറ്റുന്നതും സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെ, ശമ്പള പരിഷ്കരണം വൈകുമെന്ന സൂചന പുറത്തുവന്നതോടെ സർവീസ് സംഘടനകൾക്കിടയിൽ അതൃപ്തി ശക്തമായിട്ടുണ്ട്. പ്രതിഷേധം ഒഴിവാക്കാൻ ഡിഎ കുടിശികയുടെ ഒരു ഭാഗമെങ്കിലും അനുവദിക്കുന്നതടക്കമുള്ള ചില തീരുമാനങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ലഭിക്കുന്നു.

Tags:

#Financial crisis #govt employees #salary revision
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap