Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വൃദ്ധസദനത്തിൽ 17കാരന് മർദനവും ബാലവേലയും: ലൈസൻസ് റദ്ദാക്കാൻ സാമൂഹികനീതി വകുപ്പ്; പ്രാർത്ഥനാ കേന്ദ്രത്തിന് സ്റ്റോപ്പ് മെമോ

ഏറ്റവും പുതിയത്

വൃദ്ധസദനത്തിൽ 17കാരന് മർദനവും ബാലവേലയും: ലൈസൻസ് റദ്ദാക്കാൻ സാമൂഹികനീതി വകുപ്പ്; പ്രാർത്ഥനാ കേന്ദ്രത്തിന് സ്റ്റോപ്പ് മെമോ

Merlin Bigtv Merlin Bigtv
June 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
വൃദ്ധസദനത്തിൽ 17കാരന് മർദനവും ബാലവേലയും: ലൈസൻസ് റദ്ദാക്കാൻ സാമൂഹികനീതി വകുപ്പ്; പ്രാർത്ഥനാ കേന്ദ്രത്തിന് സ്റ്റോപ്പ് മെമോ

പത്തനംതിട്ട എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ കീഴിലുള്ള വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കും. സാമൂഹികനീതി വകുപ്പാണ് ‘സ്നേഹ തണൽ’ എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. വൃദ്ധസദനത്തിൽവെച്ച് മർദനമേറ്റു എന്ന 17കാരന്റെ പരാതിയിലാണ് നടപടി. അതിനിടെ, സ്ഥാപന നടത്തിപ്പുകാരൻ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാതെ പാസ്റ്റർ ബിനു വാഴമുട്ടം ഒഴിഞ്ഞുമാറി.

രാവിലെ എട്ടുമണിയോടെയായിരുന്നു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഓമല്ലൂർ പഞ്ചായത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ പ്രാർത്ഥനയ്‌ക്കെത്തിയവർ കൂടി മറുപക്ഷം പിടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

ഇടുക്കി സ്വദേശിയായ 17കാരന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേരെ ഇന്നലെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസം നൽകാം എന്ന് പറഞ്ഞ് ‘സ്നേഹ തണൽ’ എന്ന വൃദ്ധസദനത്തിൽ എത്തിച്ച് ബാലവേല ചെയ്യിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം കുട്ടിയെ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. അതേസമയം, സ്ഥാപനത്തിനെതിരെ കേസെടുത്തതിനു പിന്നാലെ കാണാമറയത്തായ പാസ്റ്റർ ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തി.

കുട്ടികൾ തമ്മിലുണ്ടായ വിഷയമാണെന്നും സംഭവത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് നടപടി സ്വീകരിക്കട്ടെ എന്നുമാണ് ബിനു വാഴമുട്ടത്തിന്റെ വാദം. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്നും ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്ത് തങ്ങളുടെ പ്രാർത്ഥന തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പാസ്റ്റർ ബിനു പറഞ്ഞു.

അതേസമയം, സ്ഥാപനത്തിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്നും ആതിര വ്യക്തമാക്കി. പൊലീസ് കേസെടുത്തതിന് പിന്നാലെ സാമൂഹികനീതി വകുപ്പ് ‘സ്നേഹ തണൽ’ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:

#child labor #old age home #Social Justice
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap