Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കാഫിർ സ്ക്രീൻഷോട്ട് കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ നിയമനടപടിക്ക് മുഹമ്മദ് കാസിം; ‘രാഷ്ട്രീയ സ്വാധീനത്തിൽ പ്രതിയാക്കി’

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ നിയമനടപടിക്ക് മുഹമ്മദ് കാസിം; ‘രാഷ്ട്രീയ സ്വാധീനത്തിൽ പ്രതിയാക്കി’

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാഫിർ സ്ക്രീൻഷോട്ട് കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ നിയമനടപടിക്ക് മുഹമ്മദ് കാസിം; ‘രാഷ്ട്രീയ സ്വാധീനത്തിൽ പ്രതിയാക്കി’
റിബേഷ് രാമകൃഷ്ണനിലും ജിതിൻ ഭാസ്കരനിലും അന്വേഷണം അവസാനിക്കുന്നതിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്

കാഫിർ സ്ക്രീൻഷോട്ട് കേസിലെ ആദ്യ അന്വേഷണ സംഘത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ടിരുന്ന മുഹമ്മദ് കാസിമിനെ പിന്നീട് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് ആദ്യ അന്വേഷണ സംഘം തന്നെ പ്രതിയാക്കിയതെന്നാണ് മുഹമ്മദ് കാസിമിന്റെ ആരോപണം. അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ സഹകരിച്ചിരുന്നുവെന്നും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറുകയും മൊഴി നൽകുകയും ചെയ്തിരുന്നുവെന്നും കാസിം പറഞ്ഞു. കേസിൽ പങ്കില്ലെന്ന് വ്യക്തമായിട്ടും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ആദ്യ അന്വേഷണ സംഘം തയ്യാറായില്ലെന്നാണ് ആരോപണം.

കഴിഞ്ഞ രണ്ട് വർഷമായി സമൂഹത്തിന് മുന്നിൽ പ്രതിയെന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടത് വലിയ മാനസിക പ്രയാസത്തിനും സാമൂഹിക അപമാനത്തിനും ഇടയാക്കിയെന്നും, വർഗീയവാദിയെന്നും സമൂഹത്തിൽ സ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചയാളെന്നുമുള്ള ആരോപണങ്ങൾ നേരിടേണ്ടിവന്നതായും മുഹമ്മദ് കാസിം പറഞ്ഞു. ഇതേ തുടർന്നാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും കാസിം വ്യക്തമാക്കി.

വിദേശത്തുള്ള പാറക്കൽ അബ്ദുള്ള എം.എൽ.എ മടങ്ങിയെത്തിയ ശേഷം അദ്ദേഹവുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് മുഹമ്മദ് കാസിമിന്റെ തീരുമാനം. അതേസമയം, പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റതിന് പിന്നാലെ മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ കേസിൽ സി.പി.ഐ.എം പ്രാദേശിക നേതാവ് ജിതിൻ ഭാസ്‌ക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

Tags:

#kafir screenshot #muhammad kasim #youth league
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap