കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഇടപെട്ടു. പുതിയ യന്ത്രത്തിന് ഉടൻ ഓർഡർ നൽകാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയതായി വകുപ്പധികൃതർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ യന്ത്രം ആശുപത്രിയിലെത്തിക്കാനാണ് ശ്രമം.
ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പ്രധാന യന്ത്രം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയകൾ മുടങ്ങുകയായിരുന്നു. ഇതുമൂലം നിരവധി സാധാരണക്കാരായ രോഗികൾ ചികിത്സ കാത്ത് പ്രതിസന്ധിയിലായ വിവരം ബിഗ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു.സ്വകാര്യ ആശുപത്രികളിൽ നാല് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുന്ന സംവിധാനമാണ് നിലവിൽ തടസ്സപ്പെട്ടത്.
ഇതിനിടെ മറ്റൊരു ഹൃദയ ശസ്ത്രക്രിയാ യന്ത്രം സൗജന്യമായി നൽകാമെന്ന് ഒരു വ്യവസായി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പുതിയ യന്ത്രവും സൗജന്യമായി ലഭ്യമാകുന്ന യന്ത്രവും പ്രവർത്തനസജ്ജമായാൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
