Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; വികസനക്ഷേമ പദ്ധതികൾ പ്രതിസന്ധിയിൽ

കേരളം

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; വികസനക്ഷേമ പദ്ധതികൾ പ്രതിസന്ധിയിൽ

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; വികസനക്ഷേമ പദ്ധതികൾ പ്രതിസന്ധിയിൽ
കോഴിക്കോട് കോർപറേഷനിൽ 132 കോടി രൂപ ലഭിച്ചിടത്ത് ഇപ്പോൾ ലഭ്യമായത് 23 കോടി രൂപയാണ്

സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം 35,000 കോടി രൂപയിൽ നിന്ന് 30,000 കോടി രൂപയായി കുറച്ചതോടെ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ. 5,000 കോടി രൂപയുടെ കുറവ് വികസന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ഭവന നിർമാണം എന്നിവയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ ആറ് കോർപറേഷനുകളും 87 നഗരസഭകളും 941 ഗ്രാമപഞ്ചായത്തുകളും ഈ സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്ക് അംഗീകാരം നേടിയ ശേഷമാണ് ഫണ്ട് കുറവ് വന്നത്. ഇതോടെ അംഗീകരിച്ച പദ്ധതികൾ നടപ്പാക്കാൻ പോലും ആവശ്യമായ തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.

കോഴിക്കോട് കോർപറേഷന് കഴിഞ്ഞ വർഷം ലഭിച്ച 132 കോടി രൂപ ലഭിച്ച സ്ഥാനത്ത്  ഇത്തവണ ലഭിച്ചത് 23 കോടി രൂപയാണ്. അനുവദിക്കുന്ന ഫണ്ടിന്റെ 20 ശതമാനം ലൈഫ് ഭവന പദ്ധതിക്കായി മാറ്റിവയ്ക്കേണ്ടതിനാൽ മറ്റ് വികസന-ക്ഷേമ പദ്ധതികൾക്ക് ലഭിക്കുന്ന തുക വീണ്ടും കുറയും. പദ്ധതികൾ പൂർണമായും ഒഴിവാക്കില്ലെങ്കിലും  ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ വ്യക്തമാക്കി.

ഫണ്ട് കുറവിന്റെ പശ്ചാത്തലത്തിൽ ലൈഫ് ഭവന പദ്ധതി, വ്യക്തിഗത ധനസഹായങ്ങൾ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളും പഠനോപകരണങ്ങളും, കാർഷിക മേഖലയ്ക്കുള്ള സഹായ പദ്ധതികളും ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ബില്ലുകൾ സമയബന്ധിതമായി നൽകുന്നതും വെല്ലുവിളിയാകുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഫണ്ട് വെട്ടിക്കുറവ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ വേഗതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. അതേസമയം, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ വിഹിതം നിലവിലെ ബജറ്റിൽ 30,000 കോടി രൂപയാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിമർശനം.

Tags:

#Kozhikode #local self govt #state budget
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap