പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാതെ സമസ്ത മുശാവറ യോഗം പിരിഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സമവായത്തിലെത്താനായില്ല.
ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി സമസ്തയിലെ ലീഗ് അനുകൂല, വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള ബലാബലമാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന പ്രതിസന്ധി. കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ ജനറൽ സെക്രട്ടറിയാകണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
അതേസമയം കൊയ്യോട് ഉമർ മുസ്ലിയാരെയോ എം.ടി. അബ്ദുള്ള മുസ്ലിയാരെയോ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ ആവശ്യം. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുവരെ എം.ടി. അബ്ദുള്ള മുസ്ലിയാർക്ക് പകരം ചുമതല നൽകി.
അടുത്ത മുശാവറ യോഗത്തിലാകും ജനറൽ സെക്രട്ടറിയെ തീരുമാനിക്കുക. മുശാവറയിലെ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിലും ചർച്ചകൾ തുടരുകയാണ്.പണ്ഡിത സഭയിലേക്ക് പാണക്കാട് കുടുംബത്തിൽ നിന്ന് പ്രതിനിധ്യം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നേതൃത്വം ഇതിന് വഴങ്ങിയിട്ടില്ല.
