Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മഴക്കെടുതി: മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്; സംസ്ഥാനത്ത് 8 മരണം, 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

കേരളം

മഴക്കെടുതി: മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്; സംസ്ഥാനത്ത് 8 മരണം, 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
മഴക്കെടുതി: മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്; സംസ്ഥാനത്ത് 8 മരണം, 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായതെന്നും സംസ്ഥാനം നേരിട്ടത് സർക്കാർ നിർമിത പ്രളയമാണെന്നും പ്രതിപക്ഷം ആരോപിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര് ശക്തമാകുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് ഉണ്ടായത് സർക്കാർ നിർമിത പ്രളയമാണെന്നും മുന്നൊരുക്കങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള നിരവധി മഴക്കെടുതികളാണ് റിപ്പോർട്ട് ചെയ്തത്. മഴയുടെ തീവ്രത കുറഞ്ഞുവരുന്നുണ്ടെങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുകയാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും മുൻകൂട്ടി നിർദേശങ്ങൾ നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മഴയുടെ തീവ്രത മുൻകൂട്ടി കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായതെന്നും സംസ്ഥാനം നേരിട്ടത് സർക്കാർ നിർമിത പ്രളയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ഇതുവരെ എട്ട് പേർ മരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്. മഴയിലും വെള്ളപ്പൊക്കത്തിലും 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.

സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയും തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Tags:

#flash flood #rain-related preparedness
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap