Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി;പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

കേരളം

പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി;പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി;പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു
ഭരണമുന്നണിയിൽ പുളിക്കകണ്ടം സഹോദരങ്ങളുമായി തർക്കം മുറുകിയതോടെ പിന്തുണ പിൻവലിക്കുന്നുവെന്ന് കോൺഗ്രസ്‌ പ്രഖ്യാപിച്ചത് ഇന്നലെ വൈകീട്ട്

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ഉടൻ ഇടപെടേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വം. ആവശ്യമെങ്കിൽ മാത്രം ചർച്ച നടത്താമെന്നാണ് നേതൃത്വത്തിന്റെ സൂചന. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തെ ഇതുവരെ കെപിസിസി തള്ളിയിട്ടില്ല.

ഭരണമുന്നണിയിൽ പുളിക്കകണ്ടം സഹോദരങ്ങളുമായുള്ള ഭിന്നത രൂക്ഷമായതോടെയാണ് പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതേ പറ്റിയുള്ള പ്രമേയം മണ്ഡലം കമ്മറ്റിയിൽ അവതരിപ്പിച്ചു ഐക്യകണ്ടെന പാസാക്കുകയായിരുന്നു. പ്രമേയം ഡിസിസിക്കും കെപിസിസിക്കും കൈമാറി. എന്നാൽ നേതൃത്വം ഇതുവരെ അനുനയ നീക്കങ്ങൾ തുടങ്ങിയിട്ടില്ല. നേരത്തേ പലതവണ തർക്കമുണ്ടായപ്പോഴും നേരിട്ട് ചർച്ചക്കെത്തി പരിഹരിച്ചത് കെപിസിസി നേതാക്കൾ അടക്കമുള്ളവരാണ്. ഇനിയും അതിന് മുതിരേണ്ടതില്ലെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. പുളിക്കകണ്ടം സഹോദരങ്ങളെ ഇനിയും പിന്താങ്ങിയാൽ പാർട്ടിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം.

അതേസമയം, പിന്തുണ തുടരണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്റെയും കോൺഗ്രസിലെ ചില നേതാക്കളുടെയും. വിഷയം ഡിസിസിയിൽ ചർച്ച ചെയ്യുമെന്നും അതിന് ശേഷമാകും തുടർതീരുമാനമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.പാലാ എം എൽ എ മാണി സി കാപ്പന്റെ നിലപാട് കൂടി കണക്കിലെടുത്താകും ഡിസിസിയുടെ തുടർ നീക്കങ്ങൾ.

ഇതിനിടെ സ്വതന്ത്ര മുന്നണിയുമായി യാതൊരു സഹകരണത്തിനും തയ്യാറല്ലെന്ന് സിപിഎമ്മും കേരള കോൺഗ്രസ് (എം)യും വ്യക്തമാക്കി. നിലവിൽ ഭൂരിപക്ഷ പിന്തുണ നഷ്ടമായ ഭരണസമിതി രാജിവെക്കണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു.ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് എൽഡിഎഫിന്റെ നീക്കം. തർക്കം തുടരുകയാണെങ്കിൽ കോൺഗ്രസ് കൗൺസിലർമാർ അടിയന്തര പ്രമേയത്തെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.അതേസമയം, വിവാദത്തിന്റെ കേന്ദ്രത്തിലുള്ള പുളിക്കകണ്ടം സഹോദരങ്ങൾ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Tags:

#pala congress #pala municipality #political crisis
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap