മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് ആരോപണം നിഷേധിച്ച് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിനെതിരെ രോഗിയുടെ ബന്ധുക്കൾ രംഗത്ത്. മഞ്ചേരിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതരമായ പിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇടുപ്പ് മാറ്റിവെക്കൽ ശസ്‌ത്രക്രിയയിൽ ചികിത്സാ പിഴവ് സംഭവിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. പാർവതി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.മഞ്ചേരിയിൽ ചികിത്സക്ക് വേണ്ടി നടന്ന് എത്തിയ രോഗി ഇപ്പോൾ കാലിന്റെ ചലന ശേഷി പോലും നഷ്ടമായി ചികിത്സയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒരു പിഴവും ഇല്ലെന്ന സൂപ്രണ്ടിന്റെ റിപ്പോർട്ട് എങ്ങനെ ശരിയാകുമെന്നാണ് ബന്ധുക്കളുടെ ചോദ്യം.
ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദനയാണ് അനുഭവിക്കേണ്ടി വന്നതെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റമാണ് നേരിട്ടതെന്നും കുടുംബം ആരോപിക്കുന്നു. ഇതിനോടകം നാല് ശസ്‌ത്രക്രിയക്കണ് പാർവതി വിധേയമായത്, ഒരു കുഴപ്പവും ഇല്ലങ്കിൽ പിന്നെ എന്തിനാണ് നാല് ശസ്‌ത്രക്രിയ നടത്തിയതന്നും കുടുംബം ചോദിക്കുന്നു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്
