Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വൻ ക്രമക്കേട്; മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ പരിശോധന റിപ്പോർട്ട്, മൂന്നംഗ സമിതി അന്വേഷിക്കും

കേരളം

ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വൻ ക്രമക്കേട്; മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ പരിശോധന റിപ്പോർട്ട്, മൂന്നംഗ സമിതി അന്വേഷിക്കും

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വൻ ക്രമക്കേട്; മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ പരിശോധന റിപ്പോർട്ട്, മൂന്നംഗ സമിതി അന്വേഷിക്കും
റിപ്പോർട്ട്‌ തള്ളണം എന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡോ. മുഹമ്മദ്‌ അഷീൽ കത്ത് നൽകി

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ ബ്രേക്ക് ദ് ചെയിൻ ബോധവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന ധനകാര്യ പരിശോധന റിപ്പോർട്ട് പുറത്തുവന്നു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡോ. മുഹമ്മദ് അഷീൽ കത്ത് നൽകിയിട്ടുണ്ട്.

ധനകാര്യ പരിശോധന റിപ്പോർട്ട് പ്രകാരം, കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾക്കായി കേരള സാമൂഹിക സുരക്ഷാ മിഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഫണ്ടിൽ നിന്ന് 4.88 കോടി രൂപ ചെലവഴിച്ചെങ്കിലും, അതിന് ആവശ്യമായ സർക്കാർ അനുമതിയോ ഉത്തരവോ ഉണ്ടായിരുന്നില്ല. സർക്കാർ നേരിട്ട് നടത്തേണ്ട ബോധവത്കരണ പരിപാടികളിൽ സ്വകാര്യ ഏജൻസികളെ പങ്കാളികളാക്കിയെന്നും, നിരവധി ബില്ലുകൾ ജിഎസ് ടി ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങളില്ലാതെ കൈയെഴുത്തിൽ സമർപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കോൺഫറൻസ് റൂം സജ്ജീകരണത്തിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാറുകൾ നൽകിയതെന്നും, പൊതുമരാമത്ത്-ധനകാര്യ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ചെലവഴിച്ചതെന്നും കണ്ടെത്തലിലുണ്ട്.അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെ തുടർന്നാണ് 2022-ൽ ചേർന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ ഗവേണിംഗ് ബോഡി ധനകാര്യ പരിശോധനയ്ക്ക് അനുമതി നൽകിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണവും തേടിയിരുന്നു. ഇ-മെയിൽ വഴി ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നാണ് പരിശോധനാ സംഘത്തിന്റെ വിലയിരുത്തൽ.റിപ്പോർട്ട് നിലവിൽ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

അതേസമയം, എല്ലാ നടപടികളും സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ, പരിശോധന റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും നിയമപരമായി അത് നിലനിൽക്കില്ലെന്നും വ്യക്തമാക്കുന്നു.നിലവിൽ സംസ്ഥാന സർവീസിൽ നിന്ന് ദീർഘകാല അവധിയിലുള്ള ഡോ. മുഹമ്മദ് അഷീൽ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നാഷണൽ പ്രൊഫഷണൽ ഓഫീസറായാണ് പ്രവർത്തിക്കുന്നത്.

Tags:

#covid break the chain #dr mohammad asheel #financial audit report
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap